
തൃശൂർ: നടിയും സോഷ്യൽ മീഡിയ താരവുമായി അനുമോൾ വിവാഹിതയായതോടെ വരനെക്കുറിച്ച് അന്വേഷിച്ച് സോഷ്യൽ മീഡിയ. വളരെ ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് അനുമോളുടെ വിവാഹ വേദിയിൽ എത്തിയത്. തമിഴ്നാട് സ്വദേശിയും നടനുമായ ഭുവനേശ് ആണ് അനുമോളുടെ കഴുത്തിൽ മിന്നു ചാർത്തിയത്. വിവാഹ വീഡിയോ ഇതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കഴിഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് തന്നെ ബിഗ് ബോസ് താരമായ ഷിയാസ് കരീം അനുമോളുടെ വിവാഹം ഉടനെ ഉണ്ടാകും എന്നും സുന്ദരനായ ഒരാളാണ് അവളെ വിവാഹം കഴിക്കുക എന്നും പറഞ്ഞിരുന്നു. നടനും മോഡലും ആണ് എന്നാണ് ഭുവനേഷിന്റെ ഇൻസ്റ്റഗ്രാം ബയോയിൽ നിന്നും മനസ്സിലാക്കുന്നത്.മാത്രമല്ല ചെന്നൈയിലെ ഒരു പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഭുവനേഷ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. 2019 മുതൽ ഇൻസ്റ്റഗ്രാമിൽ സജീവമായ ഭുവനേശിന് 1.39 ലക്ഷം ഫോളോവേഴ്സ് ആണുള്ളത്.
മാത്രമല്ല അനുമോളുമായുള്ള വിവാഹം കഴിഞ്ഞതോടെ ഭുവനേശിന്റെ ഫോളോവേഴ്സും മിനിറ്റുകൾക്കുള്ളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്.നടൻ മാത്രമല്ല മോഡലിങ്ങിലും ഫാഷൻ ട്രാവൽ ലൈഫ് ഫിറ്റ്നസ് കണ്ടൻ ക്രിയേഷൻ എന്നീ മേഖലകളിലും ഭുവനേഷ് സജീവമാണ്. അതേസമയം വിവാഹത്തെക്കുറിച്ച് ആരോടും തനിക്ക് പറയാൻ തോന്നിയില്ല എന്നാണ് വിവാഹത്തെക്കുറിച്ച് നടി അനുമോൾ പ്രതികരിച്ചത്.
പൊതുവെ എല്ലാ കാര്യങ്ങളും വളരെ നേരത്തെ തന്നെ ആരാധകരെ അറിയിക്കാറുള്ള അനുമോൾ വിവാഹത്തിന്റെ കാര്യത്തിൽ മാത്രം സസ്പെൻസ് സൂക്ഷിച്ചു. അതിനുള്ള കാരണം എന്താണെന്നും വരന്റെ വിവരങ്ങളും എല്ലാം അനുമോൾ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വ്ലോഗിൽ പങ്കുവെച്ചു.
ഇന്നലെ ഞാൻ ബ്രൈഡ് ടുബിയുടെ ഒരു ട്രെഡീഷണൽ വീഡിയോ ഇട്ടിരുന്നു. അപ്പോൾ തന്നെ കുറച്ച് പേരെങ്കിലും അറിഞ്ഞ് കാണും എന്താണ് ചടങ്ങ് നടക്കാൻ പോകുന്നതെന്ന്. അതേ ഇന്ന് എന്റെ കല്യാണമാണ്. സത്യം പറഞ്ഞാൽ എന്ത് പറയണമെന്ന് അറിയില്ല. അഞ്ചരയ്‌ക്കാണ് കല്യാണം. അതിന് മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തണം.
പിന്നെ വിവാഹം എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന തരത്തിലൊക്കെയുള്ള നിരവധി കമന്റുകളും മറ്റും ഞാൻ കണ്ടിരുന്നു. നേരത്തെ പറയാതെ വിവാഹമാണെന്ന് പെട്ടന്ന് പറയുന്നതാണ് നല്ലതെന്ന് കുറച്ച് പേർ എന്നോട് പറഞ്ഞിരുന്നു. തൊണ്ണൂറ് ശതമാനം ആളുകളും മീഡിയ അടക്കം എന്തുകൊണ്ട് വിവാഹകാര്യം നേരത്തെ പറഞ്ഞില്ല എന്നാണ് ചോദിച്ചത്. കല്യാണം ഇപ്പോൾ ഇല്ല അടുത്ത വർഷമേയുള്ളുവെന്ന് എന്തിന് കള്ളം പറഞ്ഞുവെന്ന് ചോദിച്ചവരുമുണ്ട്. സർപ്രൈസാവട്ടെയെന്ന് കരുതിയാണ് പറയാതിരുന്നത്. നമ്മുടെ ലൈഫിലെ ബിഗ് ഡെയാണല്ലോ. അതുകൊണ്ട് തന്നെ എല്ലാവരോടും പറഞ്ഞ് നടക്കണം എന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ടാണ് സർപ്രൈസായി വെച്ചത്. അനുമോളുടെ കല്യാണം എന്നാണ് എന്നത് എല്ലാവരും എന്നോട് ചോദിക്കാറുള്ള ഒന്നാണ്.
ഇന്നാണ് ആ ദിവസം. അവർക്ക് വേണ്ടിയാണ് ഞാൻ വീഡിയോ ചെയ്യുന്നത്.
എന്റെ നല്ലത് കാണാൻ ആഗ്രഹിക്കുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുക. എല്ലാവരുടേയും അനുഗ്രഹം വേണം. ഗുരുവായൂരിൽ വെച്ചാണ് കല്യാണം. എല്ലാവരും പ്രാർത്ഥിക്കണം. കല്യാണമാണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. പുള്ളിക്കൊപ്പമുള്ള ഫോട്ടോ ഇടാൻ കാത്തിരിക്കുകയാണ് ഞാൻ. എല്ലാവർക്കും കാണാൻ ഉടനടി വീഡിയോകൾ ഞാൻ ഷെയർ ചെയ്യും. എന്റെ വിവാഹ വീഡിയോ കാണുന്നത് എന്നെ സ്നേഹിക്കുന്നവർക്ക് സന്തോഷമുള്ള കാര്യമാകുമെന്ന് തോന്നുന്നു. ഞാൻ വധുവായി ഒരുങ്ങി വന്ന് കഴിയുമ്പോൾ അനു സൂപ്പർ എന്നൊക്കെ ഭുവൻ പറയുമെന്ന് ഞാൻ കരുതും.
പക്ഷെ എന്തൊക്കെ കൊടുത്താലും അത് പറയാൻ പോകുന്നില്ല. നല്ല ഇറുക്ക് എന്ന് മാത്രമെ പറയൂ എന്നായിരുന്നു അനു താലികെട്ടിനായി ഒരുങ്ങുമ്പോഴുള്ള വ്ലോഗിൽ പറഞ്ഞത്.
പിന്നീട് താലികെട്ടിനുശേഷം തിരികെ എത്തിയാണ് വരനെ പ്രേക്ഷകർ അനുമോൾ പരിചയപ്പെടുത്തിയത്. പേര് മാത്രമാണ് വരൻ പറഞ്ഞത്. അധികം സംസാരിക്കാത്തയാളാണ് എന്നാണ് അനുമോൾ പങ്കാളിയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഫോട്ടോഷൂട്ടും കാര്യങ്ങളുമൊക്കെയായി നിൽക്കുകയാണ്. വരന്റെ പേര് ഭുവനേഷ് എന്നാണ്. പോകെ പോകെ കുറേ വിശേഷങ്ങൾ ഞാൻ പറയാം. അറേഞ്ച്ഡാണോ ലവ് മാരേജാണോ എന്നൊക്കെ കുറേ ചോദ്യങ്ങളായിരിക്കും.
എങ്ങനെ കണ്ടുമുട്ടി, തമിഴും മലയാളവും എങ്ങനെ ഒരുമിക്കാൻ തീരുമാനിച്ചു എന്നൊക്കെ. എല്ലാം വഴിയെ പറയാം. ഞങ്ങൾ ഹാപ്പിയാണ്. വീഡിയോസ് ഞാൻ ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ട്. ഇനി ഡെസ്റ്റിനേഷൻ വെഡ്ഡിങുണ്ട്. അതിന്റെ വീഡിയോകളും ഞാൻ പബ്ലിഷ് ചെയ്യും.
എന്നെ ഇഷ്ടമല്ലാത്തവർ ഒരോന്നും എഴുതി ഇടുന്നുണ്ടാവും. നേരത്തെ പറഞ്ഞില്ലെന്നതിൽ ഒന്നും വിചാരിക്കരുത് എന്നും അനുമോൾ പറഞ്ഞു. അനു പാവം കുട്ടിയാണ്. സ്‌നേഹിച്ചാൽ ചങ്ക് പറിച്ച് കൊടുക്കും. ഭുവനേഷിന്റെ ഭാഗ്യമാണ് അനുമോൾ എന്നാണ് വീഡിയോയ്‌ക്ക് ലഭിച്ച ഏറെയും കമന്റുകൾ.