Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

അനീഷ് അയിലംbyഅനീഷ് അയിലം
Aug 18, 2026, 05:46 am IST
inIndia

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്താകമാനം ഭീകരാക്രമണത്തിന് പദ്ധതിയിട്ട, പാക് ചാര സംഘടന ഐഎസ്ഐയുമായി ബന്ധമുള്ള, 253 ഭീകരര്‍ പിടിയില്‍. 200 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഐഎസ്‌ഐ, ജെയ്ഷെ മുഹമ്മദ് എന്നിവയുടെ പിന്തുണയോടെയുള്ള ഭീകര റിക്രൂട്ടിങ് ഏജന്‍സി ഷെഹ്‌സാദ് ഭാട്ടി സംഘത്തില്‍പ്പെട്ടവരാണ് കേരളമടക്കം 14 സംസ്ഥാനങ്ങളില്‍ നിന്നായി പിടിയിലായത്.

ഇവരില്‍ നിന്ന് പാക് നിര്‍മിത ഐഇഡികളും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. കേരളത്തില്‍ നിന്ന് പിടിയിലായത് രണ്ടു പേര്‍. സൈനിക കേന്ദ്രങ്ങളടക്കം നിരീക്ഷിക്കാന്‍ ഭീകരര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെന്നും കണ്ടെത്തി. കേരളത്തില്‍ തിരുനാവായയിലെ മാഘമഹോത്സവത്തില്‍ ഭീകരാക്രമണത്തിനായി 9000 കിലോ സ്ഫോടക വസ്തുക്കളെത്തിച്ച മുഖ്യ സൂത്രധാരന്‍ ടി.എ. ഹാരിസിനെ ഏതാനും ദിവസം മുമ്പാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 10 പേര്‍ കേസില്‍ പിടിയിലായി. ഇതിന് പിന്നാലെയാണ് രണ്ട് ഭീകരര്‍ കൂടി കേരളത്തില്‍ നിന്ന് അറസ്റ്റിലായത്.

ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ആഗസ്ത് 12ന് സുരക്ഷാ സേനകളും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഏകദേശം 250 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉത്തര്‍പ്രദേശ്-62, ഹരിയാന-52, ദല്‍ഹി-51, പഞ്ചാബ്-44, രാജസ്ഥാന്‍-15, മഹാരാഷ്‌ട്ര-8, ഉത്തരാഖണ്ഡ്-5, കര്‍ണാടക, ഗുജറാത്ത്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതം. തെലങ്കാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കേരളം എന്നിവിടങ്ങളില്‍ നിന്നു രണ്ട് ഭീകരര്‍ വീതം എന്നിങ്ങനെയാണ് അറസ്റ്റിലായത്.

പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറി (പിഒഎഫ്) മുദ്രയുള്ള ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച സിസിടിവികള്‍ എന്നിവ പിടിച്ചെടുത്തു. സൈനിക കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍ തുടങ്ങിയവ സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിച്ച് വരികയായിരുന്നു ഇവര്‍. യുഎപിഎ, ആംസ് ആക്ട്, എന്‍ഡിപിഎസ് ആക്ട്, സ്ഫോടക വസ്തു നിയമം എന്നിവ അനുസരിച്ച് ദല്‍ഹിയിലും കര്‍ണാടകയിലും പുതുതായി എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ഷെഹ്‌സാദ് ഭാട്ടി ഭീകര സംഘത്തിനെതിരേ 80 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജന്തര്‍ മന്തറിലെ കോക്രോച്ച് സമരത്തില്‍ പങ്കെടുത്ത, ഐഎസ്ഐ-ജെയ്ഷെ മുഹമ്മദ്- ഷെഹ്‌സാദ് ഭാട്ടി സംഘത്തില്‍പ്പെട്ട നാല് പ്രായപൂര്‍ത്തിയാകാത്തവരടക്കം 12 പേരെ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് ഏതാനും ആഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

Tags: isiJaish-e-Mohammed80th Independence Day253 terrorists capturedPlot for a terrorist attackSHAHZAD BHATTI NETWORK DESTROYED
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

India

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

പുതിയ വാര്‍ത്തകള്‍

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.