Entertainment

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കത്ത: ദേശീയ അവാര്‍ഡ് നേടിയ ‘ദാമു’ എന്ന ചിത്രത്തിലൂടെ വിഖ്യാതനായ മുതിര്‍ന്ന ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍(71) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘മായ മൃദംഗ’ എന്ന സിനിമയുടെ സെറ്റില്‍ വീണ് നടുവിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്നാണ് അദ്ദേഹം രോഗാതുരനായത്.
മനുഷ്യബന്ധങ്ങളിലും ബംഗാളിന്റെ സാംസ്‌കാരിക ഭൂപ്രകൃതിയിലും വേരൂന്നിയതായിരുന്നു രാജ സെന്നിന്റെ സിനിമകള്‍. സിനിമ, ടെലിവിഷന്‍, ഡോക്യുമെന്ററി രംഗത്ത് സുദീര്‍ഘമായ പാരമ്പര്യത്തിന് ഉടമയാണ്.1996ല്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ‘ദാമു’വിന് ലഭിച്ചു. മറ്റു മൂന്നു ദേശീയ പുരസ്‌കാരങ്ങളും അദ്‌ദേഹത്തെ തേടിയെത്തി. ആത്മിയോ സ്വജന്‍, ദേശ് , ദേവിപക്ഷ , കൃഷ്ണകാന്തര്‍ വില്‍ , ലബോറട്ടറി , മായ മൃദംഗ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.
രാജ സെന്‍ 1955 നവംബര്‍ 10 ന് കൊല്‍ക്കത്തയിലാണ് ജനിച്ചത്.
ഭാര്യ: പാപ്പിയ സെന്‍, മക്കള്‍: സുഭശ്രീ സെന്‍, ശ്രേയോഷി സെന്‍.

 

Recent Posts