
തിരുവനന്തപുരം:സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വന്ദേമാതരം ഒഴിവാക്കിയെങ്കിലും ബിജെപി ഭരണമുളള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മേയര്‍ വി വി രാജേഷ് പതാക ഉയര്‍ത്തിയതിനൊപ്പം വന്ദേമാതരം മുഴുവന്‍ ആലപിച്ചു.
രാജ്യത്തെ ജനങ്ങള്‍ പുതിയ മുന്നേറ്റം ആരംഭിച്ചിരിക്കുകയാണ്. നഗരസഭ ജനങ്ങള്‍ക്ക് വളരെ പ്രതീക്ഷ നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്നും മേയര്‍ വി വി രാജേഷ് പറഞ്ഞു. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലെ സ്വാതന്ത്ര്യദിനാഘോഷത്തിലും വന്ദേമാതരം മുഴുവനും ആലപിച്ചു.
സംസ്ഥാനത്ത് സര്‍ക്കാറിന്റെ ഔദ്യോഗിക സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ എവിടെയും വന്ദേമാതരം പാടിയില്ല. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയായ ചടങ്ങിലും ജില്ലകളില്‍ മന്ത്രിമാര്‍ പങ്കെടുത്ത പരിപാടികളിലും വന്ദേമാതരം ആലപിച്ചില്ല. സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ദേശീയഗാനം മാത്രമാണ് എല്ലായിടത്തും ആലപിച്ചത്.സ്‌കൂളുകളില്‍ നടന്ന സ്വാതന്ത്ര്യദിനചടങ്ങുകളിലും വന്ദേമാതരം പാടിയില്ല.