Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

സി. പി. രാധാകൃഷ്ണന്‍byസി. പി. രാധാകൃഷ്ണന്‍
Aug 15, 2026, 07:09 am IST
inMain Article
തിരുപ്പൂര്‍ കുമാരന്‍

തിരുപ്പൂര്‍ കുമാരന്‍

ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഈ മഹത്തായ വേളയില്‍, എല്ലാ ഭാരതീയര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഭാരതത്തിന് സ്വാതന്ത്ര്യം നേടാനായി ജീവന്‍ ത്യജിച്ച എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.

കഴിഞ്ഞ ആഴ്ച ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സന്ദര്‍ശിച്ചപ്പോള്‍, ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണത്തിന്റെ ഭാഗമായി നമ്മുടെ ദേശീയപതാക ഉയര്‍ത്താനും, മഹാനായ ദേശസ്‌നേഹി നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയതിനെ അനുസ്മരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. 1943 ഡിസംബര്‍ 30-ന് നേതാജിയുടെ ആസാദ് ഹിന്ദ് ഫൗജ് ഭാരത മണ്ണില്‍ ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയ ആ പവിത്രമായ മണ്ണില്‍ നില്‍ക്കാന്‍ കഴിഞ്ഞത് എനിക്ക് വളരെ വികാരനിര്‍ഭരമായ അനുഭവമായിരുന്നു. പസുംപൊന്‍ മുത്തുരാമലിംഗ തേവരുടെ ക്ഷണപ്രകാരം 1939 സെപ്തംബറില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് മധുര സന്ദര്‍ശിച്ചതും ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തുപോയി. ആ ചരിത്ര നിമിഷം ആ പ്രദേശത്തെ എണ്ണമറ്റ ദേശസ്‌നേഹികള്‍ക്ക് വലിയ പ്രചോദനമായിരുന്നു.

മറ്റൊരു അവിസ്മരണീയ അനുഭവം ദേശീയ സ്മാരകമായ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശനമായിരുന്നു. ഭാരതാംബയുടെ വീരപുത്രന്മാരായ വീര്‍ സവര്‍ക്കര്‍, യോഗേന്ദ്ര ശുക്ല, ബടുകേശ്വര്‍ ദത്ത്, സചീന്ദ്ര നാഥ് സന്യാല്‍ തുടങ്ങി നിരവധി പ്രമുഖരെ കൊളോണിയല്‍ സൈന്യം ഇവിടെയാണ് ഏകാന്തതടവില്‍ പാര്‍പ്പിച്ചിരുന്നത്. സ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി ഭാരതം നിലനില്‍ക്കുന്നതിനായി തങ്ങളുടെ ജീവന്‍ ബലി അര്‍പ്പിച്ചവരുടെ ധീരതയുടെയും സഹനത്തിന്റെയും പരമോന്നത ത്യാഗത്തിന്റെയും കഥകള്‍ ദേശീയ സ്മാരകത്തിന്റെ ചുവരുകളില്‍ ഇന്നും പ്രതിധ്വനിക്കുന്നുണ്ട്. കോടിക്കണക്കിന് ആളുകളില്‍ ദേശഭക്തിയുടെ ജ്വാല പടര്‍ത്തുകയും രാഷ്‌ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്ത എല്ലാ വഴികാട്ടികള്‍ക്കും ആദരവറിയിച്ചുകൊണ്ട് ഈ ലേഖനം എഴുതാന്‍ ആ സന്ദര്‍ശനമാണ് എനിക്ക് പ്രചോദനമായത്.

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ അനുസ്മരിക്കുന്ന ആഗസ്ത് 9-ന് ആന്‍ഡമാന്‍ ദ്വീപുകളില്‍ ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണം ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. 1942-ല്‍ രാഷ്‌ട്രപിതാവായ മഹാത്മാ ഗാന്ധിജി ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ‘ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്’ തുടക്കമിട്ടു. ഈ ആഹ്വാനത്തിന്റെ ഫലമായി സ്വാതന്ത്ര്യത്തിനായുള്ള കടുത്ത ആഗ്രഹം രാജ്യത്തുടനീളം അലയടിച്ചു.

അന്നത്തെ കൊളോണിയല്‍ ഭരണകൂടത്തിനെതിരെ ധീരമായി നിലകൊണ്ട ആ തലമുറയോട് നാം ഇന്ന് കടപ്പെട്ടിരിക്കുന്നു; അവരുടെ ത്യാഗം കാരണമാണ് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഭരണഘടനാപരമായ അവകാശങ്ങളോടെ സ്വാതന്ത്ര്യത്തിന്റെ ശ്വാസമെടുക്കാന്‍ നമുക്ക് സാധിക്കുന്നത്. ഈ രാഷ്‌ട്രത്തിന്റെ നാനാഭാഗങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ധീരരായ സ്വാതന്ത്ര്യസമര സേനാനികള്‍ അചഞ്ചലമായ സമര്‍പ്പണത്തോടെയും ത്യാഗത്തോടെയും പോരാടുകയും, നമ്മുടെ ഭാരതാംബയെ സ്വതന്ത്രയായി കാണാന്‍ അവരില്‍ പലരും തങ്ങളുടെ വിലയേറിയ ജീവന്‍ ത്യജിക്കുകയും ചെയ്തു.

സ്വാതന്ത്ര്യസമര സേനാനികളുടെ വൈവിധ്യം

വടക്ക് കശ്മീരില്‍ നിന്നായാലും തെക്ക് തമിഴ്നാട്ടില്‍ നിന്നായാലും; പടിഞ്ഞാറ് ഗുജറാത്തില്‍ നിന്നായാലും കിഴക്ക് അസമില്‍ നിന്നായാലും – എല്ലാ മേഖലകളിലും പശ്ചാത്തലങ്ങളിലും പ്രായത്തിലുമുള്ള ജനങ്ങള്‍ ഭാരതാംബയുടെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നിച്ചുചേര്‍ന്നു.

ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ പ്രതിരോധത്തിന്റെ അനശ്വര പ്രതീകമായ ഝാന്‍സി റാണി ലക്ഷ്മിഭായിയുടെ വീര്യം; മംഗള്‍ പാണ്ഡെയുടെ ധൈര്യം; ‘സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാന്‍ അത് നേടുക തന്നെ ചെയ്യും’ എന്ന പ്രഖ്യാപനത്തിലൂടെ രാജ്യത്തെ ഉണര്‍ത്തിയ ബാലഗംഗാധര തിലകിന്റെ നിര്‍ഭയ ആഹ്വാനം – അങ്ങനെ ഓരോ ശബ്ദവും സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിന് കരുത്തേകി. ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ കപ്പല്‍ കമ്പനിക്ക് തുടക്കമിട്ടുകൊണ്ട് വി.ഒ. ചിദംബരം പിള്ള കൊളോണിയല്‍ സാമ്പത്തിക ആധിപത്യത്തെ ചോദ്യം ചെയ്യുകയും, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം യുദ്ധഭൂമിയില്‍ മാത്രമല്ല വാണിജ്യരംഗത്തും നടന്നിട്ടുണ്ടെന്ന് തെളിയിക്കുകയും ചെയ്തു.

ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ വിപ്ലവവീര്യം സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനായി ത്യാഗം സഹിക്കാന്‍ തലമുറകള്‍ക്ക് പ്രചോദനമായി; അതേസമയം റാണി ഗെയ്ഡിന്‍ലിയുവിന്റെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം ബ്രിട്ടീഷ് ഭരണത്തിനെതിരെ വടക്കുകിഴക്കന്‍ മേഖലയില്‍ പ്രതിരോധത്തിന്റെ ജ്വാല തെളിച്ചുനിര്‍ത്തി. അസമില്‍, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നതിനിടെ, പൂര്‍ണ്ണ ധൈര്യത്തോടെ ദേശീയപതാകയേന്തിയ യുവതിയായ കനകലതാ ബറുവ തന്റെ ജീവന്‍ ബലി അര്‍പ്പിച്ചു. ഭഗവാന്‍ ബിര്‍സ മുണ്ടയും മറ്റ് നിരവധി ഗോത്രവര്‍ഗ്ഗ നേതാക്കളും കൊളോണിയല്‍ ഭരണത്തിനെതിരെ ചരിത്രപരമായ പ്രതിരോധത്തിന് നേതൃത്വം നല്‍കി.

ചരിത്രത്താളുകളില്‍ നിന്ന് എടുത്തുകാട്ടാന്‍ സാധിക്കുന്ന ദൃഢനിശ്ചയത്തിന്റെയും ധീരതയുടെയും സഹനശക്തിയുടെയും ധാരാളം കഥകളുണ്ട്. ഇവയെല്ലാം ചേര്‍ന്ന് ധീരതയുടെയും ത്യാഗത്തിന്റെയും സമ്പന്നമായ ഒരു സമന്വയ ചിത്രമായി മാറുന്നു. എണ്ണമറ്റ വീരന്മാരുടെ കൂട്ടായ നിശ്ചയദാര്‍ഢ്യത്തിലൂടെയാണ് ഭാരതം സ്വാതന്ത്ര്യം നേടിയെടുത്തതെന്നും അവരുടെ പാരമ്പര്യം തലമുറകളെ തുടര്‍ന്നും പ്രചോദിപ്പിക്കുന്നുവെന്നും ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ തിരുപ്പൂര്‍

ഈ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍, ‘കൊടി കാത്ത കുമരന്‍’ എന്ന് ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന തിരുപ്പൂര്‍ കുമരന് ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് എന്റെ ജന്മസ്ഥലം കൂടിയായ തിരുപ്പൂരില്‍ വെച്ച്, മരണത്തെ അഭിമുഖീകരിക്കുമ്പോഴും ദേശീയപതാക താഴെ വീഴാന്‍ അനുവദിക്കാതെ ജീവന്‍ ബലി അര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

ചെറുപ്പത്തില്‍ തന്നെ കുമരന്റെ ഹൃദയത്തില്‍ ദേശാഭിമാനത്തിന്റെ ജ്വാല പടര്‍ന്നുപന്തലിച്ചിരുന്നു. ‘സ്വരാജ് നമ്മുടെ ജന്മാവകാശമാണ്’ എന്ന ആഹ്വാനത്താല്‍ പ്രചോദിതനായി അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്നു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളില്‍ ആഴത്തില്‍ സ്വാധീനിക്കപ്പെട്ട കുമരന്‍, ജനങ്ങളില്‍, പ്രത്യേകിച്ച് യുവാക്കളില്‍ ദേശീയതയുടെ ആവേശം ഉണര്‍ത്തുന്നതിനായി ‘ദേശബന്ധു യൂത്ത് അസോസിയേഷന്‍’ സ്ഥാപിച്ചു.

കൊളോണിയല്‍ ഭരണത്തിന്റെ അനീതികളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകുകയും അവയെ ചെറുക്കാനുള്ള ധൈര്യവും വ്യക്തതയും കൈവരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടാനാകൂ എന്ന് കുമരന്‍ ഉറച്ചു വിശ്വസിച്ചു. സാമൂഹിക പരിഷ്‌കരണത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ തത്വങ്ങളോട് പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹം, മദ്യവര്‍ജ്ജനത്തെ സാമൂഹികവും ദേശീയവുമായ പുനരുജ്ജീവനത്തിലേക്കുള്ള ഒരു പ്രധാന പടിയായി കണ്ടുകൊണ്ട് അതിനായി സജീവമായി നിലകൊണ്ടു. ഇതിന്റെ ഭാഗമായി, അദ്ദേഹം കള്ളുഷാപ്പുകള്‍ക്ക് മുന്നില്‍ പിക്കറ്റിങ് നടത്തി. ഭാരതത്തിന്റെ സ്വാതന്ത്ര്യമെന്ന വലിയ ലക്ഷ്യത്തിനായി മദ്യം ഉപേക്ഷിക്കാനും സ്വയം അച്ചടക്കം ശീലിക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

1932 ജനുവരി 10-ന് നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കുമരന്‍ ഒരു പ്രകടനത്തിന് നേതൃത്വം നല്‍കി. കൈകളില്‍ ദേശീയപതാകയേന്തി, കുറച്ച് ധീരരായ മനുഷ്യര്‍ക്കൊപ്പം അദ്ദേഹം മുന്നേറിയപ്പോള്‍ ‘വന്ദേമാതരം’ എന്ന ശക്തമായ മന്ത്രധ്വനി തിരുപ്പൂരിലെ തെരുവുകളില്‍ പ്രതിധ്വനിച്ചു. കൊളോണിയല്‍ സൈന്യം ആ സംഘത്തെ ആക്രമിച്ചു; ചുണ്ടുകളില്‍ ‘വന്ദേമാതരം’ എന്ന മുദ്രാവാക്യത്തോടും പതാക ശരീരത്തോട് ചേര്‍ത്തുപിടിച്ചും കുമരന്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് രാജ്യത്തിനായി ജീവന്‍ വെടിഞ്ഞു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും 27.

തിരുപ്പൂര്‍ കുമരന്റെ വയസ്സ് എഴുതുമ്പോള്‍, ഭാരതാംബയ്‌ക്കായി ജീവന്‍ ത്യജിച്ച മറ്റ് നിരവധി യുവാക്കളെയാണ് ഞാന്‍ ഓര്‍ക്കുന്നത്. ഭഗത് സിംഗ് (23), സുഖ്ദേവ് (23), രാജ്ഗുരു (22), ഖുദിറാം ബോസ് (18), കനകലതാ ബറുവ (18), അനന്ത് ലക്ഷ്മണ്‍ കന്‍ഹെറെ (19), വാഞ്ചിനാഥന്‍ (25) തുടങ്ങി എണ്ണമറ്റ യുവമനസ്സുകള്‍ തങ്ങളുടെ ജീവന്‍ വെടിഞ്ഞ്, ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ താളുകളില്‍ അമരന്മാരായി മാറി.

നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ അറിയപ്പെടാത്ത വീരന്മാരെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തതുമായ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ഞാന്‍ എന്റെ പ്രണാമം അര്‍പ്പിക്കുന്നു.

ഈ സുപ്രധാന അവസരത്തില്‍, നമ്മുടെ മാതൃഭൂമിയോടുള്ള പ്രതിബദ്ധത നമുക്ക് പുനരവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യാം. ഈ അമൃതകാലത്ത് ഒരു ‘വികസിത ഭാരതം @ 2047’ കെട്ടിപ്പടുക്കുന്നതിനായി സ്വയം സമര്‍പ്പിക്കാനും നമ്മുടെ രാഷ്‌ട്രത്തിന്റെ പുരോഗതിക്കും ഐശ്വര്യത്തിനുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാനും നമുക്ക് തയാറാകാം. അചഞ്ചലമായ ധൈര്യത്തോടെ പോരാടുകയും നമുക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ തങ്ങളുടെ ജീവന്‍ ബലി അര്‍പ്പിക്കുകയും ചെയ്ത ആ വീരഹൃദയങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി അതായിരിക്കും.

ജയ് ഹിന്ദ്! ഭാരതാംബ നീണാള്‍
വാഴട്ടെ!

Tags: Freedom FighterHar Ghar Tiranga80th Independence DayTiruppur in the Freedom Movementtirupur kumaran
സി. പി. രാധാകൃഷ്ണന്‍
സി. പി. രാധാകൃഷ്ണന്‍
ഉപരാഷ്ട്രപതി [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

India

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

India

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.