Kerala

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പൊരുന്തമണ്‍ സ്വദേശി അബിന്‍ പി. ആര്‍ (21) ആണ് പിടിയിലായത്.ഇയാളില്‍ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ഓപ്പറേഷന്‍ തുഫാനോടനുബന്ധിച്ച് ഡാന്‍സാഫ് സംഘവും കിളിമാനൂര്‍ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. പൊരുന്തമണ്‍ ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട ബൈക്ക് പൊലീസ് തടഞ്ഞ് പരിശോധിച്ചപ്പോള്‍ പാന്റ്സിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവില്‍നിന്ന് വില്‍പ്പനയ്‌ക്കായി എംഡിഎംഎ എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

 

Recent Posts