Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

പ്രതാപശാലിയായ സാംസ്കാരിക നായൻമാരുള്ള നായർ സമുദായം, ഇന്ന് ഒരു നേരത്തെ ഉപ്പിനും മുളകിനും വേണ്ടി മറ്റുള്ളവരിൽ നിന്ന് പിടിച്ചുപറിക്കുന്ന അവസ്ഥയിലേക്ക് അധഃപതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 12:39 pm IST
inKerala

തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ. സുകുമാരൻ നായർ എൻ.എസ്.എസിന്റെ അധികാരം ഏറ്റെടുത്തതിന് ശേഷം നായർ സമുദായത്തിന് വലിയ രീതിയിലുള്ള അപചയമാണ് സംഭവിച്ചതെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു . തിരുവനന്തപുരം മന്നം ക്ലബ്ബില്‍ ‘ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്തളത്തുള്ള തന്റെ സുഹൃത്തിന്റെ സഹോദരിക്ക് പന്തളം എൻ.എസ്.എസ് കോളജിൽ അഡ്മിഷൻ വാങ്ങുന്നതിനായി ചങ്ങനാശ്ശേരിയിൽ ചെന്ന് സുകുമാരൻ നായരെ കണ്ടു. പന്തളത്തെ കരയോഗാംഗമായ ശിവൻകുട്ടി നൽകിയ ശുപാർശ കത്തുമായാണ് സുഹൃത്തുക്കൾ സുകുമാരൻ നായരെ കാണാൻ ചെന്നത്. എന്നാൽ കത്തുമായി ചെന്ന സുഹൃത്തുക്കളെ സുകുമാരൻ നായർ അതിരൂക്ഷമായ ഭാഷയിൽ അധിക്ഷേപിക്കുകയും പുലഭ്യത്തോട് പുലഭ്യം പറയുകയും ചെയ്തു. “ആരാണ് ശിവൻകുട്ടി” എന്ന് ചോദിച്ച് ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ പറഞ്ഞു.

‘സുകുമാരൻ നായരിൽ നിന്നും മോശം അനുഭവം നേരിട്ട് പുറത്തിറങ്ങിയ ഞങ്ങൾ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ഒരു കെ.എസ്.യു നേതാവ് വഴി കോൺഗ്രസ് നേതാവ് പി.ജെ. കുര്യനെ ബന്ധപ്പെടുന്നത്.

വിവരമറിഞ്ഞ പി.ജെ. കുര്യൻ പന്തളം എൻ.എസ്.എസ് കോളജ് പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ച് അഡ്മിഷൻ നൽകാൻ ആവശ്യപ്പെടുകയും ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെ എളുപ്പത്തിൽ അവിടെ അഡ്മിഷൻ ലഭിക്കുകയും ചെയ്തു. സമുദായത്തിലെ സാധാരണക്കാർക്ക് പട്ടിയുടെ വില പോലും നൽകാത്ത രീതിയിലാണ് നായർ നേതൃത്വം പെരുമാറുന്നത് .

സുകുമാരൻ നായർ അധികാരം ഏറ്റെടുത്ത ശേഷം ജയിലിൽ കിടക്കുന്ന നായന്മാരുടെ എണ്ണം മുൻപത്തേക്കാൾ വർധിച്ചതായും അനൂപ് ചന്ദ്രൻ ആരോപിച്ചു. മുൻപ് സാംസ്കാരിക നായകന്മാരെ നായർ സമുദായം നയിച്ചിരുന്നപ്പോൾ ‘സാംസ്കാരിക നായൻമാർ’ എന്ന പ്രയോഗം പോലും ഉണ്ടായിരുന്നു.

ഗണേശ് കുമാർ പറഞ്ഞല്ലോ ഇതൊരു പോരാട്ടമാണെന്ന്.അന്തസായിട്ട് നാടറിഞ്ഞു ജീവിക്കേണ്ട ഒരു സമുദായം, ഈ കേരളത്തിന്റെ സാംസ്കാരിക തനിമയെ ഇത്രയും നിലനിർത്തിയ സമുദായം വേറെ ഏതാണുള്ളത് എടുത്തു പറയാൻ. അത്രമേൽ അറിവും പാണ്ഡിത്യവും സാമൂഹിക സാഹോദര്യവും ഒക്കെയുള്ള ഏത് സമുദായമാണുള്ളത്.

ഈ സമുദായത്തെ ഇങ്ങനെ അധപ്പതിക്കാൻ അനുവദിക്കരുത് പ്രതാപശാലിയായ സാംസ്കാരിക നായൻമാരുള്ള നായർ സമുദായം, ഇന്ന് ഒരു നേരത്തെ ഉപ്പിനും മുളകിനും വേണ്ടി മറ്റുള്ളവരിൽ നിന്ന് പിടിച്ചുപറിക്കുന്ന അവസ്ഥയിലേക്ക് അധഃപതിച്ചു . സമുദായത്തിന് ഈ ദുരവസ്ഥ ഉണ്ടാക്കിയത് സുകുമാരൻ നായരുടെ നേതൃത്വമാണ്.

ചങ്ങനാശ്ശേരിയിൽ ഒരിക്കൽ പോയാൽ പിന്നെ ഒരുത്തനും അങ്ങോട്ട് പോകില്ല എന്ന് ഗണേഷ് കുമാർ പറഞ്ഞു. ഞാൻ എന്റെ ജീവിതത്തിൽ അവിടെ ഒരു പ്രാവശ്യമേ പോയിട്ടുള്ളൂ. അതൊരു മൂന്നുനാല് വർഷം മുമ്പാണ്. ഞാൻ ചങ്ങനാശേരിയിൽ ഒരു ആവശ്യത്തിന് പോയപ്പോൾ നമുക്ക് ഇവിടെ കേറിയിട്ട് പോകാം എന്ന് സുഹൃത്ത് പറഞ്ഞു. എനിക്ക് ഒരു താല്പര്യവും ഇല്ലാത്ത ഒരു സ്ഥലമാണതെന്നും എന്തിനാ കേറുന്നതെന്നും ഞാൻ പറഞ്ഞു.

എങ്കിലും സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി അവിടെ ചെന്നു. താഴെ ഇങ്ങേരുടെ കുറെ ശിങ്കിടീസ് ഉണ്ട്. എന്നെ കണ്ടുടനെ എല്ലാവരും വന്നു. അവിടെ വട്ടത്തിൽ ഇരുന്നു. ജനറൽ സെക്രട്ടറിയദ്ദേഹം മുകളിൽ ഉണ്ട്, അനൂപ് ഒന്ന് കണ്ടിട്ട് പോയാൽ അദ്ദേഹത്തിന് വലിയ സന്തോഷമാകും എന്ന് അവർ പറഞ്ഞു. ഞാൻ മനസ്സിലാ മനസ്സോടെ സ്റ്റെപ്പ് കയറി മുകളിൽ ചെന്നു. മുകളിൽ ഒരു കിങ്കരൻ മുറിയുടെ പുറത്തു നിൽപ്പുണ്ട്. അദ്ദേഹം ചേട്ടാ എന്നോട് സുഖമാണോ, ഏതാ സിനിമ എന്നൊക്കെ ചോദിച്ചു വർത്തമാനം പറഞ്ഞു.

മണി അടിച്ചപ്പോൾ ഇവൻ അകത്തേക്ക് പോയി. മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് ഈ കിങ്കരൻ തിരിച്ചു വന്നത്. ‘അദ്ദേഹം’ ഊണ് കഴിക്കാൻ പോവുകയാണ്. മുക്കാൽ മണിക്കൂർ എടുത്തേ വരൂ എന്നു പറഞ്ഞു. ഊൺ ഒക്കെ കഴിഞ്ഞപ്പോൾ കിങ്കരൻ വന്ന് പറയുകയാണ്, ഇനി അദ്ദേഹം ഉറങ്ങാൻ പോവുകയാണ് അഞ്ചു മണിക്ക് ശേഷമേ കാണാൻ പറ്റുള്ളൂ എന്ന്.

ഡോർ തുറന്ന് ‘നിങ്ങളെ കാണാനല്ല ഞാൻ വന്നത്, വേറൊരു വഴിക്ക് പോയതാണ്, എന്റെ ഗതികേട് കൊണ്ട് ഇങ്ങനെ വരേണ്ടി വന്നു’ എന്ന് പറയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. മിണ്ടിയില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് സുരേഷ് ചേട്ടനെ അവിടുന്ന് ഇറക്കിവിട്ട സംഭവം വന്നത്. അത് ഭയങ്കര വിവാദമായി. അതിന്റെ ഒരു നാലഞ്ചുദിവസം കഴിഞ്ഞപ്പോഴാണ് അമ്മ അസോസിയേഷന്റെ വാർഷികം നടക്കുന്നത്.

സിനിമാ നടന്മാരോടൊക്കെ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാരും അയ്യോ ഒന്നുമില്ല എന്നൊക്കെ പറഞ്ഞ് വളരെ ഭവ്യമായിട്ടൊക്കെ കേറി പോകുമ്പോഴാണ് ഞാൻ ചെല്ലുന്നത്. കിട്ടിയ നല്ല അവസരമാണ്, ഞാൻ അപ്പോ തന്നെ പറഞ്ഞു: ‘സർവ്വ നായരുടെയും കോണകവും പിഴിഞ്ഞു കുടിച്ച് ഇനിയും ബാക്കി അവനിൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ അതും കൂടെ മേടിച്ച് തിന്നാനായിട്ട് അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരി’ എന്നൊരു ചോദ്യം ഞാൻ അവിടെ വെച്ച് ചോദിച്ചു.

പിറ്റേ ദിവസം മുതൽ നാട് മുഴുവനുമുള്ള നായന്മാരുടെ ഊമകത്തുകൾ എനിക്ക് വരുകയാണ്. ‘അയ്യോ ഇയാൾ അവിടുത്തെ കോളജ് വിറ്റു, ഇവിടെ 12 ഏക്കർ സ്ഥലം വിറ്റു, അയ്യോ അവിടെ ഉണ്ടായിരുന്ന മണ്ണ് വിറ്റു’ എന്നൊക്കെ പറഞ്ഞ്. ചേർത്ത എൻഎസ്എസ് കോളജിലാണ് ഞാൻ പഠിച്ചത്. മുഴുവൻ മണൽകൂനകളായിരുന്നു അവിടെ. അതൊക്കെ വിറ്റു. 1400 പിള്ളേര് പഠിച്ചിരുന്ന അവി​ടെ കഴിഞ്ഞ വർഷം ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യാൻ ചെന്നപ്പോൾ 230 പേരെ ഉള്ളൂ. താമസിയാതെ അതും പൂട്ടും.

ഒന്ന് ആലോചിച്ചു നോക്കുക ജയിലിൽ കിടക്കുന്ന നായന്മാരുടെ എണ്ണം എടുത്തു നോക്കുക. സുകുമാരൻ നായർ അധികാരം ഏറ്റതിനുശേഷം എത്ര നായന്മാർ ജയിലിൽ കിടപ്പുണ്ട്. അതിനു മുമ്പ് എത്രപേർ ഉണ്ടായിരുന്നു. സാംസ്കാരിക നായന്മാരിൽ നിന്ന് ഒരുനേരത്തെ ഉപ്പിനും മുളകിനും ഒക്കെ വേണ്ടി പിടിച്ചു പറിക്കുന്ന നായന്മാരിലേക്ക് നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ -അനൂപ് ചന്ദ്രൻ ചോദിച്ചു.

Tags: nss
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

Kerala

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

Kerala

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.