
ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
ആലുവ: ആദര്‍ശത്തിന്റെ അടിത്തറയില്‍ ഉറച്ചുനിന്ന് സമൂഹ നന്മക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു ഒ.ജി. തങ്കപ്പനെന്ന് മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.
പൊതുപ്രവര്‍ത്തനരംഗത്ത് വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ സമൂഹ പുരോഗതിക്ക് പ്രാധാന്യം നല്‍കിയ നേതാവായിരുന്നു തങ്കപ്പന്‍. ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ചടങ്ങില്‍ ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്‌മരാജ് അദ്ധ്യക്ഷനായി. ദേശീയസമിതി അംഗം പി.എം. വേലായുധന്‍, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, മധ്യമേഖല വൈസ് പ്രസിഡന്റ്മാരായ കെ.പി. രാജന്‍, എം.എന്‍. ഗോപി, എന്‍.പി. ശങ്കരന്‍കുട്ടി, ബാലസംസ്‌കാരകേന്ദ്രം ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍, അഗസ്റ്റിന്‍ കോലഞ്ചേരി, ഷാജി മൂത്തേടന്‍, വി.കെ. ബസിത് കുമാര്‍, എം.എം. ഉല്ലാസ് കുമാര്‍, എസ്. ശശിധരമേനോന്‍, പ്രശസ്ത നീന്തല്‍ പരിശീലകന്‍ സജി വാളശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഒ.ജി. തങ്കപ്പന്‍ സേവാ പുരസ്‌കാരം എച്ച്. ജെ. ഇസ്മയിലിന് സമര്‍പ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഏ. സെന്തില്‍ കുമാര്‍ സ്വാഗതവും നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ് മിഥുന്‍ ചെങ്ങമനാട് നന്ദിയും രേഖപ്പെടുത്തി.