Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദി സര്‍ക്കാരിന്‍റെ ഏറ്റവും പുതിയ പദ്ധതിയായ അന്നപൂര്‍ത്തി ധാന്യ എടിഎമ്മിന്‍റെ വീഡിയോ പങ്കുവെച്ച് ബിജെപി യുവനേതാവ് അനൂപ് ആന്‍റണി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ അന്നപൂര്‍ത്തി ധാന്യ എടിഎമ്മിന്റെ വീഡിയോ പങ്കുവെച്ച് ബിജെപി യുവനേതാവ് അനൂപ് ആന്‍റണി. അതായത് പുലര്‍ച്ചെ രണ്ട് മണിക്കുപോലും ഈ ധാന്യ എടിഎമ്മിന്റെ മുന്നില്‍ ചെന്ന് നമുക്ക് അരിവാങ്ങാം.

ആവശ്യമുള്ളത്ര അരിക്കുള്ള ബട്ടണ്‍ ഞെക്കി സഞ്ചി വെച്ചുകൊടുത്താല്‍ അരി സഞ്ചിയില്‍ വീഴും. കൃത്യമായ അളവ്. ഉയര്‍ന്ന ഗുണനിലവാരമുള്ള അരി. ഇടനിലക്കാരായി ആരുമില്ല. ഛത്തീസ് ഗഡിലാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

എക്സില്‍ അനൂപ് ആന്‍റണി പങ്കുവെച്ച പോസ്റ്റില്‍ ഒരു സ്ത്രീ അരി എടിഎമ്മില്‍ നിന്നും അരി വാങ്ങുന്നത് കാണാം.

Recent Posts