Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 12, 2026, 10:31 am IST
inEditorial

സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തില്‍ സവര്‍ക്കറുടെ ജയില്‍ ജീവിതത്തെക്കുറിച്ചുള്ള ചോദ്യോത്തരം ഉള്‍പ്പെടുത്തിയതിന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണ് എന്ന ചോദ്യവും, സവര്‍ക്കര്‍ എന്ന ഉത്തരവും നല്‍കിയെന്ന പേരിലാണ്, കാസര്‍കോട് ജില്ലയിലെ പള്ളത്തടുക്ക എയുപിഎസിലെ അധ്യാപകനായ ഗുരുപ്രസാദിനെ പൊതു വിദ്യാഭ്യാസ ഡയറക്ടറെക്കൊണ്ട് സസ്‌പെന്‍ഡ് ചെയ്യിപ്പിച്ചത്. മുസ്ലിംലീഗ് നേതാവായ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ അടിയന്തര ഇടപെടലാണ് നടപടിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ചോദ്യോത്തരം തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ട അധ്യാപകരാണെന്നും, ഇപ്പോള്‍ നടപടി നേരിട്ട ഗുരു പ്രസാദ് ഇത് ഡിഡിഇക്ക് അയച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമായിട്ടുണ്ട്. എന്നിട്ടും ദേശീയ വീക്ഷണമുള്ള ആളായതിനാല്‍ ഗുരുപ്രസാദിനെ കരുതിക്കൂട്ടി ശിക്ഷിക്കുകയായിരുന്നു എന്നുവേണം കരുതാന്‍.

ഈ നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നതു പോലെ സവര്‍ക്കറെ പുകഴ്‌ത്തുകയല്ല ചോദ്യോത്തരത്തില്‍ ചെയ്തിരിക്കുന്നത്. സവര്‍ക്കറുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു വസ്തുത പറയുക മാത്രമാണ് ചെയ്തത്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ധീരമായി പോരാടിയതിന് രണ്ട് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കാലാപാനി എന്ന് അറിയപ്പെടുന്ന ആന്‍ഡമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലിനു പുറമെ മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജയിലിലും വീട്ടുതടങ്കലിലുമായി പതിറ്റാണ്ടുകള്‍ തടവനുഭവിച്ചയാളാണ് സവര്‍ക്കര്‍. ചരിത്രം തങ്ക ലിപികളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. ഇക്കാര്യം സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയത് ഏറ്റവും ഉചിതവുമാണ്. ദേശസ്‌നേഹിയായ ഒരാള്‍ക്കും ഇതിനോട് വിയോജിപ്പുണ്ടാവില്ല. പക്ഷേ സ്വാതന്ത്ര്യസമരകാലത്ത് തടവ് ശിക്ഷ എന്ന പേരില്‍ ജയിലില്‍ സുഖവാസം അനുഭവിച്ചവരുടെയും, സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തവരുടെയും, മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിച്ചവരുടെയും പിന്മുറക്കാര്‍ക്ക് സുഖിക്കുന്നതായിരിക്കില്ല സവര്‍ക്കറുടെ ത്യാഗം.

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രാജ്യത്തിനകത്തും പുറത്തുമായി സവര്‍ക്കര്‍ നടത്തിയ ധീരമായ പോരാട്ടത്തെയും ത്യാഗത്തെയും മഹാത്മാഗാന്ധിയും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരായിരുന്ന ജവാഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും നരസിംഹ റാവുവും അംഗീകരിച്ചിട്ടുള്ളതും പുകഴ്‌ത്തിയിട്ടുള്ളതുമാണ്. ഇക്കാര്യം മുന്‍നിര്‍ത്തി സവര്‍ക്കറുടെ പേരില്‍ ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാര്‍ സ്മാരക സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. അക്കാലം വരെ കോണ്‍ഗ്രസിന് സ്വീകാര്യനായിരുന്ന സവര്‍ക്കര്‍ ഇറ്റലിക്കാരിയായ സോണിയയുടെ വരവോടെയാണ് അനഭിമതനായത്. സോണിയയുടെ മകനായതുകൊണ്ടാവാം രാഹുല്‍, സവര്‍ക്കറെ അവഹേളിച്ച് നടക്കുന്നത്. രാജ്യദ്രോഹപരമാണ് ഈ നടപടി. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയില്‍ മോചിതരാവുകയും, അവരില്‍നിന്ന് പണം കൈപ്പറ്റി സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കൊച്ചുമക്കള്‍ സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ ദാസനായി ചിത്രീകരിക്കുന്നത് സ്വന്തം പാര്‍ട്ടിയുടെ അപഹാസ്യമായ ചരിത്രം മറച്ചുപിടിക്കുന്നതിന് വേണ്ടിയാണ്.

വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായിരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു എന്നാണ് പറയുന്നതെങ്കിലും മുന്നണിക്ക് അകത്തുള്ള മുസ്ലിംലീഗിന്റെയും മുന്നണിക്ക് പുറത്തുള്ള ജമാഅത്തെ ഇസ്ലാമിയുടെയും പിടിയിലാണ് ഭരണം. ഇതിന്റെ പ്രതിഫലനമാണ് നിയമപരമായ ഉത്തരവാദിത്വം ആയിരുന്നിട്ടും സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങില്‍ ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കില്ലെന്ന് മുസ്ലിംലീഗിന്റെ മന്ത്രിമാരും, അവര്‍ക്ക് വീടുപണി ചെയ്യുന്ന ഒരു കോണ്‍ഗ്രസ് മന്ത്രിയും പറയുന്നത്. ഈ നിയമവിരുദ്ധ മനോഭാവത്തിനും നടപടിക്കും മുഖ്യമന്ത്രി വി. ഡി.സതീശനും കൂട്ടുനില്‍ക്കുകയാണ്. ഇത് ഒരേസമയം നിയമവിരുദ്ധവും ദേശവിരുദ്ധവുമാണ്. വീര സവര്‍ക്കറെ സംബന്ധിക്കുന്ന ഒരു കാര്യം ചോദ്യോത്തരമാക്കിയ അധ്യാപകനെതിരെ നടപടിയെടുത്തതും ഇതിന്റെ ഭാഗമാണ്. ദേശസ്‌നേഹികള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണം. നിയമപരമായി ചോദ്യം ചെയ്യുകയും വേണം.

Tags: Veer SavarkarTeacher SuspendedPallathadukka AUP School
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Kerala

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

Kerala

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.