Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഞ്ച് ഇതിഹാസ സ്ഥലികള്‍

സജികുമാര്‍byസജികുമാര്‍
Aug 11, 2026, 11:00 am IST
inSamskriti

1. ദണ്ഡകാരണ്യം
ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു രാമായണത്തിലെ ദണ്ഡകാരണ്യം. ശ്രീരാമന്‍ വനവാസത്തിന്റെ അവസാനഘട്ടം ചെലവഴിച്ചതിവിടെയാണ്. ദണ്ഡകാരണ്യം എന്നാല്‍ രാജാവ് ദണ്ഡനീതി നടപ്പാക്കിയ വനം എന് അര്‍ത്ഥമുണ്ട്. രാവണഭഗിനിയായ ശൂര്‍പ്പണഖ മോഹിനീരൂപത്തില്‍ രാമ-ലക്ഷ്മണന്മാരോട് മാറിമാറി പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും അവര്‍ അതു നിരസിക്കുമ്പോള്‍ രാക്ഷസീരൂപമാണ്ട് സീതാദേവിയെ ആക്രമിക്കാന്‍ തുനിഞ്ഞതും ക്രുദ്ധനായ ലക്ഷ്മണന്‍ അവളുടെ മൂക്കും കാതും മുറിച്ചതും ഇവിടെ വെച്ചാണ്. രാമ-രാവണയുദ്ധത്തിന് വഴിതെളിയിച്ച ഇടം എന്ന നിലയില്‍ ദണ്ഡകാരണ്യത്തിന് പ്രാധാന്യമേറെയാണ്. ഇന്നും വനവാസി ഗ്രാമങ്ങളും, ദൂദ്സാഗര്‍ പോലുള്ള വെള്ളച്ചാട്ടങ്ങളും, ഇടതൂര്‍ന്ന വനങ്ങളും നിറഞ്ഞ പ്രദേശമാണിവിടം. പ്രകൃതിഭംഗി ഒട്ടും ചോര്‍ന്നുപോകാതെ ഇതിഹാസപ്രൗഢിയോടെ ഈ വനമേഖല ഇന്നും നിലകൊള്ളുന്നു. .

2. ഋഷ്യമൂകാചലം
ഇപ്പോഴത്തെ കര്‍ണാടക സംസ്ഥാനത്തെ ഹംപിയില്‍ തുംഗഭദ്രാ നദിക്കടുത്തായിരുന്നു രാമരാലക്ഷ്മണന്മാരും ഹനുമാനുമായുള്ള ആദ്യ കൂടിക്കാഴ്ച നടന്ന ഋഷ്യമൂകാചലം സ്ഥിതിചെയ്യുന്നത്. രാമ-സുഗ്രീവ സഖ്യത്തിന് സാക്ഷ്യം വഹിച്ച സ്ഥലമാണിത്. അതുല്യബലശാലിയും വരപ്രമത്തനുമായ ബാലിയില്‍ നിന്ന് രക്ഷപ്പെടാന്‍ അനുജനായ സുഗ്രീവന്‍ വിശ്വസ്തരായ നാലുമന്ത്രിമാരുമായി അഭയം തേടിയ മതംഗാശ്രമവും ഇവിടെത്തന്നെ. രാവണവധത്തിലേക്ക് വഴിതെളിച്ചത് അഗ്നിസാക്ഷികമായി നടന്ന രാമ-സുഗ്രീവ സഖ്യത്തില്‍ നിന്നാണല്ലോ. ഇതിനു സമീപമുള്ള അഞ്ജനേയ പര്‍വ്വതം ഹനുമാന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നു; കുത്തനെയുള്ള കയറ്റം കയറി വേണം മുകളിലെ ക്ഷേത്രത്തിലെത്താന്‍. വാനരന്മാര്‍ ഇപ്പോഴും സ്വതന്ത്ര വിഹാരം നടത്തുന്ന ഇടമാണിത്. മലകയറ്റപ്രിയരായവര്‍ക്ക് അനുയോജ്യമായ ഇടമാണിത്. സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്കും ഇവിടെയില്ലെന്നതും അനുകൂലഘടകമാണ്. രാമായണ കഥകളുമായി അഭേദ്യമായി ബന്ധപ്പെട്ട ഹംപിയെ യുനെസ്‌കോ പൈതൃക പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

3. രാംടെക്
വനവാസകാലത്ത് രാമന്‍ വിശ്രമിച്ച കുന്നുകളാണ് രാം ടേക്‌രി എന്ന് അറിയപ്പെടുന്നത്. ഇന്നത്തെ മഹാരാഷ്‌ട്ര സംസ്ഥാനത്താണ് ഈ ഇതിഹാസസ്ഥലി. നാഗ്പൂരില്‍ നിന്ന് ഇവിടേക്ക് വെറും 40 കിലോമീറ്റര്‍ ദൂരമേയുള്ളൂ. വനവാസത്തിനിടെ രാമനും സീതയും ലക്ഷ്മണനും വിശ്രമിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ഇവിടെ കൃഷ്ണശിലയില്‍ തീര്‍ത്ത വിഗ്രഹമുള്ള രാമക്ഷേത്രം ഉള്‍പ്പെടെ നിരവധി പുരാതന ദേവാലയങ്ങള്‍ ഉണ്ട്. ഈ കുന്നുകളുടെ മുകളില്‍ നിന്നുള്ള കാഴ്ചകള്‍ സഹൃദയ ഹൃദയം കവരുന്നതാണ്. മഹാകവി കാളിദാസന് പ്രചോദനമരുളിയ സ്ഥലമെന്ന നിലയിലും ഇവിടം പ്രശസ്തമാണ്.

4. ചിത്രകൂടം
ഇന്നത്തെ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലമായി സ്ഥിതിചെയ്യുന്ന വിന്ധ്യ പര്‍വ്വത ഗുഹകളിലാണ് ചിത്രകൂടം വരുന്നത്. രാമലക്ഷ്മണന്മാര്‍ വനവാസകാലത്ത് രഹസ്യസഭ ചേര്‍ന്നിരുന്നത് ഇവിടെയാണത്രേ. ഗുപ്ത് ഗോദാവരി ഗുഹകള്‍ എന്നാണ് ഇവ തദ്ദേശീയമായി അറിയപ്പെടുന്നത്. രണ്ട് പ്രകൃതിദത്ത ഗുഹകളില്‍ ഒന്ന് ഇടുങ്ങിയതും മറ്റൊന്ന് വളരെ വിശാലവുമാണ്. ഇതിനുള്ളിലെ ഒരു അരുവിയില്‍ നിന്നാണ് ഗോദാവരി നദിയുടെ രഹസ്യ ഉദ്ഭവം എന്നും വിശ്വാസമുണ്ട്. ശ്രീരാമനെ വനത്തില്‍ നിന്നു കൂട്ടിക്കൊണ്ടുവരാന്‍ ഗുരുവസിഷ്ഠനും സൈന്യവുമായി ഭരതന്‍ എത്തിയപ്പോള്‍ ഇരുവരും കൂടിക്കണ്ട ‘ഭരത് മിലാപിലേക്ക് ഇവിടുന്ന് അധികദൂരമില്ല. ഭരത് മിലാപിനെ അപേക്ഷിച്ച് ഏറെ ശാന്തമാണ് ചിത്രകൂടം.

5. തലൈമന്നാര്‍
രാവണന്റെ ലങ്കയിലെ രാമന്‍െ ആദ്യ ചുവടുവെച്ച സ്ഥലമാണ് തലൈമന്നാര്‍ എന്നാണ് വിശ്വാസം. ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള മന്നാര്‍ ദ്വീപിലാണ് തലൈമന്നാര്‍. രാമസേതുവിലൂടെ ശ്രീരാമചന്ദ്രനൊപ്പം വാനരസൈന്യം വന്നിറങ്ങിയ സ്ഥലമാണിത്. ഇവിടെ ആഴിക്ക് ആഴം വളരെ കുറവാണ്. ഒരുപക്ഷേ രാമസേതു നിര്‍മ്മിച്ചതുമൂലമാകാം ഇവിടെ സമുദ്രത്തിന് ആഴം കുറഞ്ഞിരിക്കുന്നത്. കടല്‍ക്കാറ്റുവീശുന്ന തീരങ്ങള്‍ ഏകാന്തമായ സൗന്ദര്യാനുഭവമേകുന്നു. ലങ്കയില്‍ രാമായണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ സ്ഥലം സീതയിരുന്ന അശോകവാടി ആണ്. തികച്ചും സ്വാഭാവിമായ ഈ തീരത്തേക്ക് ഇനിയും ഇതിഹാസസ്‌നേഹികളുടെ തിരക്കുതുടങ്ങിയിട്ടില്ല.

ഇവയൊന്നും വെറും വിനോദസഞ്ചാര കേന്ദ്രങ്ങളല്ല. രാമായണം സത്യസാക്ഷ്യമാകുന്ന ഇടങ്ങളാണിവ. രാമന്റെ അയനങ്ങളില്‍ ഭൂരിഭാഗവും വനസ്ഥലികളിലൂടെയും ശാന്തമായ നാട്ടുപാതകളിലൂടെയുമായിരുന്നു. വനവാസകാലത്ത് ഒരിക്കലും പ്രൗഢഗംഭീരമായ നഗരസ്ഥലികളില്‍ രാമന്‍ കാല്‍കുത്തിയിരുന്നില്ല. അതിനാല്‍ രാമായണ സ്പര്‍ശിയായ സ്ഥലങ്ങളൊക്കെ ഇന്നും വിനോദസഞ്ചാരികളുടെ കുത്തൊഴുക്കില്ലാതെ ഏകാന്ദസുന്ദര ചരിത്രഭൂമികകളായി പ്രകൃതിമാതാവിനെയും ഭക്തിപൂര്‍ണിമയെയും പൂര്‍ണ്ണമായി അനുഭവിച്ചറിയാന്‍ അവസരമൊരുക്കുന്നു.

Tags: ramayanaDevotionalRamayana Masam 2026Legendary site
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം 25: രാവണനും ശുകനും

Samskriti

സുഗ്രീവസഖ്യം എന്ന വഴികാട്ടി

Samskriti

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

Samskriti

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു
Samskriti

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.