കൊച്ചി: പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലറെ ഭര്‍തൃപിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.പതിനാലാം വാര്‍ഡിലെ ക്രിസ്റ്റി ജോണിനെയാണ് ഭര്‍തൃപിതാവ് ജോയ് ആക്രമിച്ചത്. ഭര്‍തൃമാതാവിനും കുത്തേറ്റു.രണ്ട് പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കുത്തിയ ജോയ്യെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭര്‍തൃമാതാവിനെ ജോയ് ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് ക്രിസ്റ്റിക്ക് കുത്തേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.














