
തിരുവനന്തപുരം: പരീക്ഷാക്രമക്കേടില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എതിരായി വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അവധി ദിനത്തിൽ കസ്റ്റഡിയിലെടുത്ത ടി. ജി. മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മട്ടാഞ്ചേരിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഒരു മണിക്കൂറോളം നീണ്ട പരിശോധനകൾക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ടിജി മോഹന്‍ദാസിനെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നും, ജമാഅത്ത് ഇസ്ലാമിയുടെ നിർദ്ദേശ പ്രകാരം ആണ് ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുന്നതെന്നും ബിജെപി ആരോപിച്ചു. പ്രധാനമന്ത്രിയുടെ മാതാവിനെ അവഹേളിച്ചവർക്കെതിരെയും അദ്ദേഹത്തിനെ കൊല്ലണമെന്ന് ആഹ്വാനം ചെയ്തവർക്കെതിരെയും യാതൊരു നടപടിയും ഇല്ലാത്തപ്പോഴാണ് ഈ അറസ്റ്റ് എന്നതും അവർ ചൂണ്ടിക്കാണിക്കുന്നു.