തിരുവനന്തപുരം:നിയമസഭാ മന്ദിരത്തിലെ പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്ക് വേണ്ടി സി പി എം നടത്തിയ ശ്രമം ഫലവത്തായില്ല. സി പി എം ആവശ്യം സ്പീക്കറുടെ ഓഫീസ് നിരസിച്ചു.
പി എ സി ചെയര്‍മാന്‍ കെ.എന്‍ ബാലഗോപാലിന് വേണ്ടിയാണ് നിയമ സഭ മന്ദിരത്തിലെ ഉപ നേതാവിന്റെ മുറി ആവശ്യപ്പെട്ടത്.പി എ സി ചെയര്‍മാന് മുറി നല്‍കുക അഡ്മിനിസ്ട്രേറ്റ് ബ്ലോക്കിലാണ്.പ്രതിപക്ഷ ഉപനേതാവ് പദവിയെ സംബന്ധിച്ച് ഇടതു മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കവെയാണ് നിയമസഭ മന്ദിരത്തില്‍ പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായി സിപിഎം നീക്കം നടത്തിയത്.
പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന സി പി ഐ യെ അനുനയിപ്പിക്കാനാണ് സി പി എം ശ്രമം.തര്‍ക്കം കാരണം ഇടതുമുന്നണി യോഗം വിളിക്കാനും കഴിയാത്ത സ്ഥിതിയാണ്. നിയമസഭാ സമ്മേളനം കഴിഞ്ഞിട്ടും ഇടതുമുന്നണി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനുമായിട്ടില്ല.
















