തിരുവനന്തപുരം: വി ഡി സവര്‍ക്കറെ കുറിച്ചുളള ചോദ്യം ഉള്‍പ്പെടുത്തി ചോദ്യാവലി തയാറാക്കിയ അധ്യാപകനെതിരെ നടപടി. കാസര്‍ഗോഡ് പള്ളത്തടുക്ക സ്‌കൂള്‍ അധ്യാപകന്‍ ഗുരു പ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്പന്‍ഷന്‍.
കാസര്‍ഗോഡ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫ്രീഡം ക്വിസിലാണ് വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയത്. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് നല്‍കിയ ചോദ്യാവലി തയാറാക്കിയത് ഗുരു പ്രസാദിന്റെ നേതൃത്വത്തിലാണ്
ബ്രിട്ടീഷുകാരില്‍ നിന്നും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണെന്നായിരുന്നു ചോദ്യം.ഇതിന്റെ ഉത്തര സൂചികയില്‍ വി ഡി സവര്‍ക്കറുടെ പേര് രേഖപ്പെടുത്തിയതാണ് ഡി വൈ എഫ് ഐയും എം എസ് എഫിനെയും അടക്കമുളള സംഘടനകളെ ചൊടിപ്പിച്ചത്. വലിയ എതിര്‍പ്പാണ് ചോദ്യത്തിനെതിരെ ഈ സംഘടനകള്‍ ഉയര്‍ത്തിയത്. സ്വാതന്ത്ര്യസമരത്തില്‍ വലിയ പങ്ക് വഹിച്ച് ജയില്‍ വാസം അടക്കം അനുഭവിച്ച സവര്‍ക്കറോട് ഹിന്ദുത്വ ആശയങ്ങള്‍ പിന്തുടര്‍ന്നതിന്റെ പേരിലാണ് ഈ സംഘനകള്‍ക്ക് അസഹിഷ്ണുത.
















