Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2026, 03:19 pm IST
inKerala

തിരുവനന്തപുരം : റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ കഴിഞ്ഞ 38 ദിവസമായി നടത്തുന്ന സമരം അടിയന്തരമായി ചർച്ച ചെയ്ത് പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കഴിഞ്ഞ പത്ത് ദിവസമായി ഉദ്യോഗാർത്ഥികൾ നിരാഹാര സമരത്തിലുമാണ്. കഠിനാധ്വാനം ചെയ്ത് പഠിച്ച് പി.എസ്.സി. പരീക്ഷയിൽ വിജയിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ യുവാക്കൾ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിൽ കിടന്ന് സമരം ചെയ്യേണ്ടി വരുന്ന സാഹചര്യം കേരളത്തിന് തന്നെ അപമാനകരമാണെന്ന് രാജീവ് ചന്ദ്രശേഖർ കത്തിൽ പറയുന്നു.

ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കുകയും അവരുമായി ചർച്ച നടത്തുകയും ചെയ്യേണ്ടത് ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ ദിവസങ്ങളായി തുടരുന്ന സമരത്തോട് സർക്കാർ സ്വീകരിക്കുന്ന അവഗണനാപരമായ സമീപനം പ്രതിഷേധാർഹമാണ്. ഇനിയും യുവാക്കൾ തെരുവിൽ പട്ടിണികിടക്കേണ്ട സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.എസ്.സി. പോലുള്ള ഭരണഘടനാപരമായ സ്ഥാപനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കിടയിൽ ആശങ്കകൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ അവരുടെ പരാതികൾ ഗൗരവമായി പരിഗണിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. സമരം ചെയ്യുന്ന യുവാക്കളെ അടിച്ചമർത്തുന്നതിന് പകരം അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനുമാണ് സർക്കാർ തയ്യാറാകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്കെതിരായ പൊലീസ് നടപടികൾ അവസാനിപ്പിക്കണം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാർത്ഥികളുടെ പ്രതിനിധികളെ അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം. അവരുടെ ആവശ്യങ്ങളും പരാതികളും നേരിട്ട് കേട്ട് ന്യായമായ ആവശ്യങ്ങളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. പി.എസ്.സി. നിയമന നടപടികളിലുള്ള ഉദ്യോഗാർത്ഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

ഇനിയും വിഷയത്തിൽ കാലതാമസം വരുത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കും. യുവാക്കളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ സർക്കാർ മുന്നോട്ടുപോകുകയാണെങ്കിൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവരും, അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളത്തിലെ യുവാക്കളുടെ ഭാവിയും പി.എസ്.സി. സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതിനാൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ അടിയന്തരമായി ചർച്ചയ്‌ക്ക് വിളിച്ച് അവരുടെ ന്യായമായ ആവശ്യങ്ങളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

Tags: protest in SecretariatePSC Rankholders strikeRajeev Chandrasekhar mla
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു
Kerala

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

Article

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് ജയം; സെമി ഫൈനൽ ലൈനപ്പായി

കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സം​ഗീതവിരുന്ന്; പ്രവേശനം സൗജന്യം

റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്ത് വിഗ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

50 കോടി ക്ലബിൽ പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം: മുസ്ലീംലീഗ് നിലപാട് വ്യക്തമാക്കണം-അഡ്വ നൂര്‍ബിന റഷീദ്

ജീവൻ ബോസ് ചിത്രം പൂജ, സ്വിച്ചോൺ 5 ന് കൊച്ചിയിൽ.

പ്രകാശ് രാജ് പുറത്ത് ആദർശം പറയും ; പക്ഷെ അയാളെ വെച്ച് സിനിമ ചെയ്യുന്നത് മദയാനയെ വീ‌ട്ടിൽ കെട്ടിയിടുന്നത് പോലെ , അത്രയ്‌ക്ക് ടോർച്ചറാണ്

ബുർഖ ധരിച്ച് കാമുകനൊപ്പം പോയി ; ഭാര്യയെയും , കാമുകനെയും കൈയോടെ പിടികൂടി തല്ലിച്ചതച്ച് ഭർത്താവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.