Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 8, 2026, 07:52 am IST
inEditorial

ഈ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏകദേശം 74.5 കോടി രൂപ ചെലവഴിച്ചതായും, ഇതുവഴി 2021 ഏപ്രില്‍ മുതല്‍ ഭാരതത്തിന് 381.8 ബില്യണ്‍ യുഎസ് ഡോളര്‍ അതായത് 38 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരിക്കുന്നു. 2021 മുതല്‍ പ്രധാനമന്ത്രി മോദി നടത്തിയ വിദേശ സന്ദര്‍ശനങ്ങളുടെ രാജ്യം തിരിച്ചുള്ള കണക്ക്, ഓരോ സന്ദര്‍ശനത്തിന്റെയും വര്‍ഷം തിരിച്ചും സന്ദര്‍ശനം തിരിച്ചുമുള്ള ചെലവ്, കൂടാതെ അതിന്റെ ഫലമായി ഉണ്ടായ ഉഭയകക്ഷി കരാറുകള്‍, നിക്ഷേപ പ്രതിബദ്ധതകള്‍, യഥാര്‍ത്ഥത്തില്‍ ലഭിച്ച വിദേശ നിക്ഷേപം എന്നിവയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്. വര്‍ഷം തിരിച്ചും സന്ദര്‍ശനം തിരിച്ചുമുള്ള ചെലവിന്റെ കണക്കുകള്‍ക്കൊപ്പം, സന്ദര്‍ശനങ്ങള്‍ക്കിടെ ഒപ്പുവെച്ച ധാരണാപത്രങ്ങളുടെ രാജ്യം തിരിച്ചുള്ള പട്ടികയും മറുപടിയോടൊപ്പം വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരീറ്റ നല്‍കുകയുണ്ടായി.

പ്രധാനമന്ത്രിയെന്ന നിലയ്‌ക്ക് നരേന്ദ്ര മോദി നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളെ അകാരണമായും അടിസ്ഥാന രഹിതമായും വിമര്‍ശിക്കുന്നവരാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കാതെയും പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെയും കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുലിന്റെ വിദേശ യാത്രകള്‍ വിമര്‍ശിക്കപ്പെടുമ്പോഴാണ് വിദേശ രാജ്യങ്ങളില്‍ മോദിക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ പ്രതിപക്ഷം അസ്വസ്ഥരാകുന്നത്. എന്നാല്‍ പ്രധാനമന്ത്രി മോദി ഓരോ രാജ്യവും സന്ദര്‍ശിക്കുന്നത് ഭാരതത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ്. അതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവാണ് ഈ യാത്രകള്‍ വഴി രാജ്യത്തിന് ഉണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങള്‍. ഭാരതത്തിന്റെ മറ്റൊരു പ്രധാനമന്ത്രിക്കും മോദിക്ക് ലഭിക്കുന്നതുപോലുള്ള സ്വീകാര്യത വിദേശ രാഷ്‌ട്രങ്ങളില്‍ ലഭിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്. രാഷ്‌ട്രങ്ങള്‍ നല്‍കുന്ന ഔദ്യോഗിക ബഹുമതികളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.

പ്രധാനമന്ത്രി മോദി നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളും രാഹുലിന്റെ ലോകം ചുറ്റലും തമ്മില്‍ യാതൊരു താരതമ്യവുമില്ല. എന്നുമാത്രമല്ല കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ പോലും ഇക്കാര്യത്തില്‍ മോദി വളരെ മുന്നിലാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിങ് നടത്തിയ വിദേശ സന്ദര്‍ശനങ്ങളുടെ ചെലവും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2011ലെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മന്‍മോഹന്‍ സിങ് ചെലവിട്ടത് 10.74 കോടി രൂപയാണ്. 2013 ലെ റഷ്യന്‍ സന്ദര്‍ശനത്തിന് 9.96 കോടി രൂപയും, 2011ല്‍ ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതിന് 8.33 കോടി രൂപയും, 2013 ലെ ജര്‍മന്‍ സന്ദര്‍ശനത്തിന് 6.02 കോടി രൂപയും മന്‍മോഹന്‍ ചെലവഴിച്ചു. എന്നാല്‍ ഇത്രയും തുകപോലും ഒരു വര്‍ഷത്തെ സന്ദര്‍ശനത്തിന് മോദി ചെലവഴിച്ചിട്ടില്ല. പക്ഷേ നേട്ടങ്ങള്‍ വളരെ വലുതാണ് താനും.

പ്രധാനമന്ത്രി മോദിയുടെ ഉന്നതതല വിദേശ സന്ദര്‍ശനങ്ങള്‍ ഉഭയകക്ഷി, പ്രാദേശിക, ആഗോള ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥാപിതമായ ഒരു മാര്‍ഗമാണെന്നും, ഇത്തരം സന്ദര്‍ശനങ്ങള്‍ക്കിടെ ഒപ്പുവെച്ച കരാറുകള്‍ സാങ്കേതികവിദ്യ, നവീകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊര്‍ജ സഹകരണം, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കൃത്യമായിത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ യാത്ര സാമ്പത്തിക ധൂര്‍ത്താണെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ യാത്രകള്‍ വഴി രാജ്യത്തിന് ലഭിച്ചിരിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍. ഇത് കേവലം അവകാശവാദങ്ങളല്ല, കണക്കുകളാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരതത്തിന്റെ താല്പര്യം മുന്‍നിര്‍ത്തി വിദേശ രാജ്യങ്ങളുമായുള്ള ബന്ധം 12 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്നാണ്. രാജ്യത്തിന്റെ സാമ്പത്തിക നേട്ടത്തിനും വികസനത്തിനും ഇത് സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു.

Tags: developed indiaVikasit Bharat @ 2047Modi Effect on the Economy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

Thiruvananthapuram

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.