Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

രാജേഷ് അഗര്‍വാള്‍byരാജേഷ് അഗര്‍വാള്‍
Aug 23, 2026, 07:29 am IST
inMain Article

ലോക വ്യാപാര സംഘടനയുടെ സുതാര്യത ഉറപ്പാക്കുന്നതിനുള്ള പ്രധാന സംവിധാനങ്ങളിലൊന്നാണ് വ്യാപാര നയ അവലോകനം (ടിപിആര്‍). ഇതിലൂടെ അംഗരാജ്യങ്ങളുടെ വ്യാപാര നയങ്ങളും രീതികളും സാമ്പത്തിക സ്ഥിതിയും ഡബ്ല്യുടിഒ സെക്രട്ടേറിയറ്റും മറ്റ് അംഗങ്ങളും വിശദമായി പരിശോധിക്കുന്നു.

2026 ജൂലൈയില്‍ ഭാരതം എട്ടാമത് ടിപിആര്‍ വിജയകരമായി പൂര്‍ത്തിയാക്കി. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കും 1,100-ലേറെ ചോദ്യങ്ങള്‍ക്കുമുള്ള കൃത്യമായ മറുപടികള്‍ക്ക് ശേഷമാണ് ഈ പ്രക്രിയ പൂര്‍ത്തിയായത്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയും വികസന കാഴ്ചപ്പാടും ആഗോള അഭിവൃദ്ധിക്ക് എങ്ങനെ തുണയാകുമെന്ന് ലോകത്തിന് മുന്നില്‍ വിശദീകരിക്കാന്‍ ഈ അവലോകനം അവസരമൊരുക്കി.

2021-ലെ മുന്‍ അവലോകനം കോവിഡ് പശ്ചാത്തലത്തിലായിരുന്നു. അതിനുശേഷമുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും വിതരണ ശൃംഖലാ തടസ്സങ്ങള്‍ക്കുമിടയിലും ഭാരതം കൈവരിച്ച നേട്ടങ്ങള്‍ എട്ടാമത് അവലോകനം വ്യക്തമാക്കുന്നു. പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളിലൊന്നായി ഭാരതം മാറി. ‘വികസിത ഭാരതം @2047’ ലക്ഷ്യമിട്ടുള്ള ഭാരതത്തിന്റെ സുസ്ഥിര വളര്‍ച്ചയെയും ഡിജിറ്റല്‍ പരിവര്‍ത്തനത്തെയും ലോക വ്യാപാര സംഘടനയിലെ അംഗങ്ങള്‍ പ്രശംസിച്ചു.

വ്യാപാരം, സമഗ്ര സാമ്പത്തിക നയങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ, സ്റ്റാര്‍ട്ടപ്പുകള്‍, സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎ) എന്നീ മേഖലകളില്‍ ഭാരതം ഉണ്ടാക്കിയ പുരോഗതിയെ ലോകരാഷ്‌ട്രങ്ങള്‍ ശ്ലാഘിച്ചു. ഉന്നയിക്കപ്പെട്ട നിരവധി ചോദ്യങ്ങള്‍ വിമര്‍ശനങ്ങളായല്ല, മറിച്ച് ഭാരതത്തിന്റെ വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയിലുള്ള അന്താരാഷ്‌ട്ര സമൂഹത്തിന്റെ വര്‍ദ്ധിച്ച താല്പര്യമായാണ് കാണേണ്ടത്.

2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ ഭാരതം ശരാശരി 8% വാര്‍ഷിക സാമ്പത്തിക വളര്‍ച്ച കൈവരിച്ചു.

2025-26 ല്‍ മൊത്തം കയറ്റുമതി 863 ബില്യണ്‍ ഡോളര്‍ (ചരക്ക് കയറ്റുമതി: 441.8 ബില്യണ്‍, സേവന കയറ്റുമതി: 421.3 ബില്യണ്‍) എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. ഐ.ടി., ഡിജിറ്റല്‍ സേവന മേഖലകളിലെ വളര്‍ച്ച പ്രത്യേക അഭിനന്ദനം നേടി.

ഭാരതത്തിന്റെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനകം ശ്രദ്ധേയമാണ്. 2025-ല്‍ ഭാരതത്തിലെ ഡിജിറ്റല്‍ ഇടപാടുകളുടെ 85 ശതമാനവും ആഗോള തത്സമയ ഇടപാടുകളുടെ 49 ശതമാനവും കൈകാര്യം ചെയ്ത യുപിഐ ഇതിനൊരു മികച്ച ഉദാഹരണമാണ്. ഭാരതത്തിന്റെ ഡിജിറ്റല്‍ പരിഷ്‌കാരങ്ങള്‍ വികസിത-വികസന രാജ്യങ്ങള്‍ക്ക് ഒരുപോലെ മാതൃകയാണെന്ന് അംഗങ്ങള്‍ വിലയിരുത്തി.

ഒരുവശത്ത് സ്വതന്ത്ര വ്യാപാര കരാറുകള്‍ വഴി വിപണി വികസിപ്പിക്കുമ്പോഴും, മറുവശത്ത് ഡബ്ല്യുടിഒ നയിക്കുന്ന ആഗോള വ്യാപാര സംവിധാനത്തെ ഭാരതം ശക്തമായി പിന്തുണയ്‌ക്കുന്നു. ആഗോള വിപണിയില്‍ കൂടുതല്‍ സജീവമാകുമ്പോഴും കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം, ഭക്ഷ്യസുരക്ഷ തുടങ്ങിയ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഭാരതം വിട്ടുവീഴ്ച ചെയ്യുന്നില്ല. ഗുണനിലവാര നിയന്ത്രണങ്ങള്‍ അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്ന് രാജ്യം ഉറപ്പാക്കുന്നുണ്ട്.

‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഒറ്റപ്പെടലല്ല; മറിച്ച്, സ്വന്തം ആഭ്യന്തര ശേഷിയും വിതരണ ശൃംഖലകളും ശക്തിപ്പെടുത്തി ആഗോളതലത്തില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ മത്സരിക്കലാണ്.

ഏകപക്ഷീയമായ വ്യാപാര നടപടികളും ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, നിയമാധിഷ്ഠിതവും സുതാര്യവുമായ ആഗോള വ്യാപാര സംവിധാനത്തിനായുള്ള ഭാരതത്തിന്റെ നിലപാട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സ്വന്തം വികസന ലക്ഷ്യങ്ങളും ദേശീയ താല്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടുതന്നെ ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സജീവ പങ്കാളിയാകാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണ്.

(ഭാരത സര്‍ക്കാരിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് സെക്രട്ടറിയാണ് ലേഖകന്‍)

 

Tags: Free Trade AgreementsVikasit Bharat @ 2047World Trade OrganizationTrade Policy Review (TPR)
രാജേഷ് അഗര്‍വാള്‍
രാജേഷ് അഗര്‍വാള്‍
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തില്‍ വാണിജ്യ സെക്രട്ടറിയാണ് ലേഖകന്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

Main Article

ഭാരതത്തിന്റെ വികസന പ്രയാണം

Football

ലോകകപ്പ് സാമ്പത്തിക ഉത്തേജനമായി മാറുമെന്ന് റിപ്പോര്‍ട്ട്

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സ്വതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Main Article

വ്യവസായ സൗഹൃദം ശീലമാക്കി ഭാരതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.