എംജി ശ്രീകുമാറിന്റെയും ലേഖയുടെയും പ്രണയം പലര്‍ക്കും ഇപ്പോഴും അത്ഭുതമാണ്. പാട്ട് പോലെ തന്നെയാണ് അവരുടെ പ്രണയവും. ലേഖയുടെ ഏറ്റവും മികച്ച ക്വാളിറ്റി പറയാന്‍ പറഞ്ഞാല്‍ എംജി ശ്രീകുമാര്‍ ആദ്യം പറയുന്നത് ഒരൊറ്റ ഉത്തരമാണ്- എന്നെ അവള്‍ക്ക് ഒരുപാട് ഇഷ്ടമാണ്. അതിനപ്പുറം മറ്റൊന്നുമില്ല എന്ന്.ഇപ്പോഴിതാ എംജിയോടുള്ള പ്രണയം വെളിപ്പെടുത്തുന്ന ലേഖയുടെ കുറിപ്പാണ് വൈറലായിരിക്കുന്നത്.
‘എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി എന്നാണ് എം.ജി ശ്രീകുമാറിന് ഒപ്പമുള്ള പഴയകാല ഫോട്ടോകൾ പങ്കുവെച്ച് ലേഖ കുറിച്ചത്. യഥാർത്ഥ സ്നേഹം എന്നാണ് ഇരുവർക്കും പരസ്പരമുള്ള സ്നേഹത്തെ പ്രശംസിച്ച് ആരാധകർ കുറിച്ചത്.‘
കുറച്ച് വർഷക്കാലം ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞശേഷം 2000ൽ ആണ് ശ്രീകുമാറും ലേഖയും വിവാഹിതരായത്. എം.ജി ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും പ്രണയകഥ മലയാളികൾക്ക് ഏറെ പരിചിതമാണ്. സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എംജി ശ്രീകുമാറിനെ ഞാന്‍ കണ്ടുമുട്ടിയത്. ഞങ്ങളുടെ പ്രണയം ആദ്യം പൊക്കിയത് സുജാതയാണ് എന്നുമാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ ലേഖ പറഞ്ഞത്. സംഗീതലോകത്ത് തിളങ്ങി നിൽക്കുന്നതിനൊപ്പം കുടുംബജീവിതത്തിലും സന്തോഷം കണ്ടെത്തിയ ശ്രീകുമാറും ലേഖയും പലപ്പോഴും തങ്ങളുടെ പ്രണയകാലത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിട്ടുണ്ട്.
















