സനാതന സംസ്കാരം മകൾക്ക് പകർന്ന് നൽകി പ്രിയങ്ക ചോപ്ര. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയയിൽ പങ്കുവച്ച പോസ്റ്റിലാണ് മകൾ മാൾട്ടിയെ ദുർഗ സപ്തഷടി മന്ത്ര പഠിപ്പിക്കുന്ന പ്രിയങ്ക ചോപ്രയെ കാണാൻ കഴിയുന്നത്.മാൾട്ടിയെ മന്ത്രം പഠിപ്പിക്കുന്ന വിഡിയോയിൽ മകളെ മടിയിൽ കിടത്തി, മാറോട് ചേർത്ത് പിടിച്ചാണ് മകൾക്ക് ചൊല്ലി നൽകുന്നത്.
തൊട്ടടുത്ത വിഡിയോയിൽ കൂട്ടുകാരികൾക്കൊപ്പം ഒരു ഫാസ്റ്റ് നമ്പറിന് ചുവടു വെക്കുന്ന പ്രിയങ്കയെ ആണ് കാണാൻ കഴിയുന്നത്.കഴിഞ്ഞദിവസം പങ്കുവച്ച ഈ വിഡിയോ ഇതുവരെ 30 മില്യണിന് മുകളിൽ ആളുകളാണ് കണ്ടിരിക്കുന്നത്.
വാടക ഗർഭധാരണത്തിലൂടെയാണ് നടി പ്രിയങ്ക ചോപ്രയും, ഭർത്താവ് ജോനാസ്സും മകളെ വരവേറ്റത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് ഈ താരദമ്പതികൾ മകള്‍ക്കു പേരു നൽകിയിരിക്കുന്നത്. മകൾ പിറന്ന വിശേഷവും മകളുടെ പേരുമൊക്കെ ആരാധകരുമായി പങ്ക് വച്ചിരുന്നു.
മകൾ ജനിച്ച സമയത്ത് പർപ്പിൾ നിറമായിരുന്നുവെന്നും മഹാമൃത്യുഞ്ജയ മന്ത്രം, ഗായത്രി മന്ത്രം, ഓം നമഃ ശിവായ മന്ത്രം തുടങ്ങിയ മന്ത്രങ്ങൾ കുഞ്ഞിന്റെ തൊട്ടിലിനു സമീപം ഐ പാഡ് വഴി കേൾപ്പിച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞിരിന്നു.














