താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ. അഫ്ഗാനിസ്ഥാന്‍ യാത്രയ്‌ക്കിടെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അരുണിമ താന്‍ പിടിയിലാണെന്നും തന്നെ രക്ഷിക്കണമെന്നും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കണമെന്നും സ്റ്റോറി ഇട്ടത്. അഫ്ഗാനിസ്ഥാന്‍ ബാമിയാനിലാണ് അരുണിമ നിലവില്‍.
. നിങ്ങള്‍ മുജാഹിദീനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഒരു സന്ദേശമാണ് അരുണിമ പങ്കുവച്ചിരിക്കുന്നത്. കിഴക്കന്‍ ഇറാനിയന്‍ ഭാഷയായ പഖ്തുവില്‍ വന്ന സന്ദേശം ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് പോസ്റ്റ്. ചില ഔദ്യോഗിക രേഖകളോ കത്തോ കൈയിലില്ലാത്തതാണ് അറസ്റ്റിന് കാരണമായി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഏറെ ദിവസങ്ങളായി അഫ്ഗാനിസ്താനില്‍ തുടരുകയാണ് അരുണിമ. അഫ്ഗാനില്‍ നിന്നുള്ള നിരവധി വിഡിയോകളും ഇവര്‍ യൂട്യൂബിലിട്ടിട്ടുണ്ട്.
രാജ്യത്തിന് പുറത്തുള്ള ആളായതിനാൽ മുഖം കാണുന്ന വസ്ത്രം ധരിക്കാനുള്ള അനുമതി ലഭിച്ചുവെന്നും അവർ പറഞ്ഞു. അഫ്ഗാനിൽ താൻ അനുഭവിച്ച നിയന്ത്രണങ്ങളെ കുറിച്ചും അവിടെയുള്ള സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും അരുണിമ വിശദീകരിച്ചിരുന്നു.അഫ്ഗാനിൽ എത്തിയപ്പോൾ സ്ത്രീ ആയതിനാൽ ഒറ്റയ്‌ക്ക് യാത്ര ചെയ്യേണ്ടെന്നാണ് താലിബാൻ അധികൃതർ പറഞ്ഞത്.
ആളുകളുടെ പെരുമാറ്റം, താലിബാന്‍ ഭരണകൂടത്തോടുള്ള ജനങ്ങളുടെ ഭയം, വസ്ത്രസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങള്‍ തുടങ്ങിയവയെ വിഡിയോയിലൂടെ അരുണിം വിമര്‍ശിക്കുകയും ചെയ്തിരുന്നു.











