
ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി വിവിധയിടങ്ങളില്‍ നയിച്ച വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില എഫ് ഐ ആറുകള്‍ പിന്‍വലിക്കാന്‍ ദല്‍ഹി അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി.
എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിഷേധക്കാര്‍ക്കെതിരെ കേസ് തുടരാമെന്ന പഴയ നിലപാട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി , വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ആവര്‍ത്തിച്ചു. എന്നാല്‍
ക്രിമിനല്‍ പശ്ചാത്തലം എന്ന പ്രയോഗം ഗുരുതരായ കുറ്റകൃത്യം എന്ന അര്‍ത്ഥത്തില്‍ വേണം വിലയിരുത്താനെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചെറിയ കേസുകള്‍ പോലും നിലനിര്‍ത്താന്‍ മുന്‍ ഉത്തരവിലെ ക്രിമിനല്‍ പശ്ചാത്തലം എന്ന പ്രയോഗം ഇടയാക്കുന്നുവെന്ന അഭിഭാഷകന്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് കോടതി വ്യക്തത വരുത്തിയത്.
പോലീസിന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളില്‍ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കാന്‍ ഒരു ഉന്നതാധികാര സമിതി രൂപീകരിക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനും ദല്‍ഹി പോലീസിനും അവരുടെ ഭാഗം പറയാന്‍ കോടതി അവസരം നല്‍കി. പ്രതിഷേധം നടന്ന ദല്‍ഹി, മഹാരാഷ്‌ട്ര, ബീഹാര്‍, കേരളം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും അവരുടെ ഭാഗം വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. കേസ് ആഗസ്റ്റ് 18 ന് പരിഗണിക്കുന്നതിനായി മാറ്റി.