India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബംഗളൂരു: ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വേദ വിജ്ഞാന മഹാ വിദ്യാ പീഠ് ട്രസ്റ്റ് സര്‍ക്കാര്‍ ഭൂമി കൈയേറിയതായി ആരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇക്കാര്യത്തില്‍ 1964 ലെ കര്‍ണാടക ലാന്‍ഡ് റവന്യൂ ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഉത്തരവിറക്കും മുന്‍പ് നിര്‍ബന്ധിത നടപടിക്രമമായ സംയുക്ത സര്‍വേ നടത്തേണ്ടിയിരുന്നു. മറ്റേതെങ്കിലും വ്യക്തിക്കെതിരെയും ഏതെങ്കിലും ഏറ്റെടുക്കല്‍ നടത്തിയിട്ടുണ്ടെങ്കില്‍, അവരുടെ സാന്നിദ്ധ്യത്തില്‍ സംയുക്ത സര്‍വേ നടത്തിയശേഷമേ തീരുമാനമെടുക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചു.
കൈയേറ്റം അന്വേഷിക്കാന്‍ സര്‍ക്കാര്‍ എസ്.ഐ.ടിയും രൂപീകരിച്ചിരുന്നു.

 

Recent Posts