പൂനെ: പൂനെയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയില്‍.തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സില്‍ജ പിളള (44) മകള്‍ പൂര്‍ണിമ (20) എന്നിവരാണ് മരിച്ചത്. പൂനെ പ്രിംപ്രിയിലാണ് ഇവര്‍ താമസിക്കുന്നത്.
അധ്യാപികയായ സില്‍ജ പിളള രണ്ട് ദിവസമായി ജോലിക്കെത്തിയിരുന്നില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ സമീപ ഫ്‌ലാറ്റിലുളളവരോട് അന്വേഷിച്ച്, മലയാളി കുടുംബത്തിന്റെ അടച്ചിട്ടിരുന്ന ഫ്‌ലാറ്റ് തളളിത്തുറന്നപ്പോഴാണ് വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവശ നിലയില്‍ കണ്ടെത്തിയ സില്‍ജയെയും മകളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി.സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന.വിനോദിന് നേരത്തേ ജോലി നഷ്ടമായിരുന്നുവെന്നും അറിയുന്നു.
















