തിരുവനന്തപുരം: മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. കനത്ത മഴയില്‍ ഏറ്റവുംകൂടുതല്‍ നാശനഷ്ടമുണ്ടായത് മധ്യകേരളത്തിലാണ്. ഇടുക്കി, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പലയിടത്തും വീടുകള്‍ തകര്‍ന്നു.
ഇന്ന് ഒമ്പത് ജില്ലകളില്‍ ചുവപ്പ് ജാഗ്രതയും അഞ്ച് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയുമാണ്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചത്.
















