Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 03:55 pm IST
inAlappuzha

ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ക്ഷേത്ര വസ്തുവിന്മേല്‍ വീണ്ടും തടസവാദവുമായി പടനിലം സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു. തുടര്‍ന്നുള്ള തീരുമാനം കൈക്കൊള്ളാന്‍ മുതുകാട്ടുകര ഭരണസമിതി ഞായറാഴ്ച രാവിലെ 10.30 ന് മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അടിയന്തിര പൊതുയോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ എടുക്കുന്ന നിര്‍ണായക തീരുമാനങ്ങളുമായി ഭരണസമിതി മുന്നോട്ടു പോകും.

ക്ഷേത്ര ഭൂമി സംരക്ഷിക്കുന്നതിനു വേണ്ടി രൂപം കൊണ്ട ക്ഷേത്രഭൂമി സംരക്ഷണ സമരസമിതി വിവിധ ഹൈന്ദവ സംഘടനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്തുവരുന്നു. സിപിഎമ്മിന്റെ ഏതാനും പ്രാദേശിക നേതാക്കളുടെ രാഷ്‌ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണ് വസ്തുവിന്മേല്‍ വീണ്ടും അവകാശവാദം ഉന്നയിയുന്നത്. ഇവരുടെ മുഖംമൂടി അഴിക്കുവാന്‍ വരും ദിവസങ്ങളിലായി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കു സാധിക്കുമെന്നാണ് സമരസമിതിയുടെ കണക്കുകൂട്ടല്‍.

2020 സപ്തംബര്‍ മാസത്തില്‍ മാവേലിക്കര കോടതി മുന്‍കാല പ്രാബല്യത്തോടെ അനുകൂല വിധി പ്രസ്താവിക്കുകയും തുടര്‍ന്ന് ക്ഷേത്ര ഭരണ സമിതി നാളിതു വരെ കരം ഒടുക്കി വരുന്നതുമായ വസ്തുവിന്മേല്‍ തടസവാദവുമായി വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലന്ന് ക്ഷേത്രഭൂമി സംരക്ഷണ സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. പടനിലം പരബ്രഹ്മ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട കരയാണ് മുതുകാട്ടുകര. ക്ഷേത്ര ഭൂമി സംരക്ഷിച്ചു നിലനി ര്‍ത്തുകയെന്നത് മുതുകാട്ടുകര അടക്കമുള്ള പടനിലം ക്ഷേത്രത്തിന്റെ ഭാഗമായ 16കരക്കാര്‍ക്കും ബാധ്യതയുണ്ടെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.

സ്‌ക്കൂള്‍ മാനേജ്‌മെന്റിന്റെ അവകാശവാദത്തെ തള്ളിക്കളയാന്‍ 16 കരയിലേയും ഹൈന്ദവരും കരകമ്മിറ്റികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ക്ഷേത്രഭൂമി സംരക്ഷണ സമരസമിതി അഭ്യര്‍ത്ഥിച്ചു.

Tags: hinduNooranaduMuthukattukulangara Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.