Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 03:45 pm IST
inNews, India

ന്യൂദൽഹി: പാർലമെന്റ് നടപടികൾ തടസപ്പെടുത്തിയും പാർലമെന്റിന് പുറത്ത് ‘തെരുവുനാകം’ നടത്തിയും പ്രതിപക്ഷം ആഘോഷിക്കുമ്പോൾ കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനങ്ങൾ എടുത്ത് മുന്നേറുന്നു. ഇന്നലെ വൈകിട്ട് കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതിയുടെ നിർണ്ണായക യോഗം ചേർന്നു. ഇറാൻ- അമേരിക്ക യുദ്ധവും തുടർ സംഘർഷങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.

ഹൊർമൂസ് കടലിടുക്കുവഴിയുള്ള ചരക്കുകപ്പലുകളുടെ ഗതാഗതം ഇറാൻ തടസപ്പെടുത്തുന്നത് വർദ്ധിച്ചു. മുമ്പ് ഭാരതത്തിലേക്കുള്ള കപ്പലുകൾക്ക് ലഭിച്ചിരുന്ന പ്രത്യേക പരിഗണനകൾപോലും ചരക്ക് കപ്പലുകളുടെ ഉടമ രാജ്യങ്ങളുടെ നിലപാടുകളെ തുടർന്ന് ആക്രമിക്കുന്ന സാഹചര്യമാണ്. ഇതിനു പുറമേ കരിങ്കടൽ, ചെങ്കടൽ, ഏദൻ ഗൾഫ്, അറേബ്യൻ കടൽ എന്നീവഴികളിലുള്ള കപ്പൽഗതാഗതത്തെയും യുദ്ധങ്ങൾ ബാധിക്കുകയാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ശക്തമായതും കുഴപ്പങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു.

ബാബ് അൽ മന്ദാബ് എന്ന കടലിടുക്ക് നിർണ്ണായക ഗതാഗത കവാടമാണ്. ചെങ്കടൽ, ഏദൻ ഗൾഫ്, ഇന്ത്യൻ മഹാസമുദ്രം, എന്നിവയെ ബന്ധിപ്പിക്കുന്ന ഈ കടലിടുക്കുവഴി പോകുന്ന സൗദി അറേബ്യയുടെ കപ്പലുകളെ ആക്രമിക്കുമെന്ന് യെമൻ കേന്ദ്രമായുള്ള ഹൗതി തീവ്രവാദികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ആ കടലിടുക്കുവഴി പ്രതിദിനം 47 കപ്പലുകൾ കടന്നു പോയിരുന്നത് 31 ആയി കുറഞ്ഞു. ഇതും ഇന്ത്യക്ക് എണ്ണ ലഭ്യമാകുന്നതിന് തടസങ്ങൾ ഉണ്ടാക്കിയേക്കും.
ഈ സാഹചര്യത്തിൽ രാജ്യം നേരിടുന്ന അടിയന്തര പ്രതിസന്ധികൾക്ക് പരിഹാരം കാണാനായിരുന്നു സുരക്ഷാ സമിതിയുടെ യോഗം.

യോഗത്തിൽ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, ധനമന്ത്രി, ഷിപ്പിങ് മന്ത്രി, വിദേശകാര്യമന്ത്രി, വാണിജ്യവകുപ്പുമന്ത്രി, രാസവളവകുപ്പുമന്ത്രി, പെട്രോളിയം വകുപ്പുമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ് എന്നിവർ പങ്കെടുത്തു.

തീരുമാനങ്ങളും നിർദേശങ്ങളും

1. രാജ്യത്ത് പ്രധാന പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിലവിലെ സ്‌റ്റോക്കും വിതരണവും തൃപ്തികരമാണെന്ന് യോഗത്തിൽ വിലയിരുത്തി.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൽപിജി വാങ്ങുന്നതിനുള്ള ഉറവിടങ്ങൾ വൈവിധ്യവൽക്കരിച്ചിട്ടുണ്ടെന്ന് ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചു.
എൽപിജി, എൽഎൻജി ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെവിതരണ സംവിധാനം തുടർച്ചയായി നിരീക്ഷിക്കാനാണ് നിർദേശം.

2. വളം – റാബി സീസണിന് മുൻഗണന നൽകാൻ തീരുമാനിച്ചു.

വരാനിരിക്കുന്ന റാബി കൃഷിക്കാലത്തേക്കുള്ള യൂറിയ, ഡിഎപി, എൻപികെ തുടങ്ങിയ വളങ്ങളുടെ ലഭ്യത സിസിഎസ് പരിശോധിച്ചു.
വിദേശത്ത് നിന്നുള്ള ബദൽ സംഭരണ സ്രോതസ്സ് കണ്ടെത്താനും ഉപയോഗിക്കാനും നിർദേശം നൽകി.
കർഷകർക്ക് വളം കിട്ടുന്നതിൽ തടസ്സമുണ്ടാകരുതെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.

3. ഇന്ത്യൻ നാവിക ജീവനക്കാരുടെ സുരക്ഷ:

സംഘർഷബാധിത മേഖലകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലെ ഇന്ത്യൻ സമുദ്രാന്തര യാത്രക്കാരുടെ സുരക്ഷ പ്രത്യേകം ചർച്ച ചെയ്തു.
അവർക്ക് വിവരങ്ങൾ, അടിയന്തര സഹായം, മാനസികോപദേശം എന്നിവ നൽകുന്നതിനും അവരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി പ്രത്യേക സംവിധാനം രൂപീകരിക്കാൻ നിർദേശം നൽകി.

4. ഏകോപിത നീരീക്ഷണ സംവിധാനം:

വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നടത്തുന്ന നടപടികൾ ഒറ്റ ഏകോപിത സംവിധാനത്തിലൂടെ നിരന്തരം നിരീക്ഷിക്കാനും ആവശ്യമായ തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു.

5. പുനരുപയോഗ ഊർജ്ജത്തിന് കൂടുതൽ പ്രാധാന്യം:

പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുടെ ഊർജ്ജ സുരക്ഷക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ സൗരോർജം ഉൾപ്പെടെയുള്ള ഊർജ്ജ സംവിധാനം വേഗത്തിൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

Tags: crisispetrolwar#CCS#Hormusz
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.