ആലപ്പുഴ: ആലപ്പുഴ എംസി റോഡിൽ ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷനിൽ ഗർഭ നിരോധന ഉറകൾ നടുറോഡിൽ തള്ളി. ഉപയോഗിച്ച രണ്ടായിരത്തോളം ഗർഭ നിരോധന ഉറകൾ ആണ് ഇത്തരത്തിൽ വാഹനത്തിൽ കൊണ്ടുവന്ന നടുറോഡിൽ ഉപേക്ഷിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഓടുന്ന വാഹനത്തിൽ നിന്നും ഇവ റോഡിലേക്ക് ബോധപൂർവം തള്ളിയതായോ, അതോ അബദ്ധത്തിൽ റോഡിൽ വീണതാണോ എന്നത്തിൽ വ്യക്തത വരേണ്ടതുണ്ട്.
ഗർഭ നിരോധന ഉറകൾ വഴിയിൽ ഉപേക്ഷിച്ച വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. ഇവ ഉടൻ തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് നഗരസഭ നിർദേശം നൽകിയിട്ടുണ്ട്.വാഹനം തിരിച്ചറിയുന്നതിനായി മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ട് റോഡിൽ കിടന്നിരുന്ന മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്യാൻ നിർദേശം നൽകി.















