Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Published by
രജി ചന്ദ്രശേഖര്‍

യോധ്യ വിട്ട് ശ്രീരാമനും സീതയും ലക്ഷ്മണനും ശൃംഗവേരപുരത്തെത്തി. അവിടുത്തെ നിഷാദരാജാവായ ഗുഹന്‍, രാമന്റെ ആത്മസുഹൃത്തായിരുന്നു. വനവാസവാര്‍ത്ത അറിഞ്ഞ ഗുഹന്‍ വേദനയോടെ രാമനെ സ്വീകരിച്ചു. രാജാവിന് യോജിച്ച എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ അദ്ദേഹം സന്നദ്ധനായി. എന്നാല്‍ വനവാസധര്‍മ്മം പാലിക്കേണ്ടതിനാല്‍ രാമന്‍ അതെല്ലാം സ്‌നേഹത്തോടെ നിരസിച്ചു.

അന്ന് രാത്രിയില്‍ ഗുഹന് ഉറങ്ങാനായില്ല. രാമന്റെയും സീതയുടെയും സുരക്ഷയ്‌ക്കായി അദ്ദേഹം കാവല്‍നിന്നു. പിറ്റേന്ന് ഗംഗ കടക്കാന്‍ ചങ്ങാടമൊരുക്കി. വിടപറയുമ്പോള്‍ സുഹൃത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നാല്‍ രാമന്‍ യാത്ര തുടര്‍ന്നു. അധികാരവും സമ്പത്തും സ്ഥാനവും ഒന്നും നോക്കാതെയുള്ള ആ സൗഹൃദം രാമായണത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ബന്ധങ്ങളിലൊന്നാണ്.

സൗഹൃദം ഒരേ നിലയില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ മാത്രമല്ല ഉണ്ടാകുന്നത്. ഹൃദയങ്ങള്‍ തമ്മില്‍ ചേരുമ്പോഴാണ് യഥാര്‍ഥ സൗഹൃദം ജനിക്കുന്നത്.

രാമസ്പര്‍ശം: ഹൃദയംകൊണ്ട് സ്വീകരിക്കുന്ന ബന്ധങ്ങള്‍ക്ക് പദവികളോ അതിരുകളോ ഇല്ല.

Recent Posts