പോര്‍ട്ട് ഓഫ് സ്പെയിന്‍: തുടര്‍ച്ചയായ അഞ്ചോവര്‍ മെഡയ്ഡനാക്കുക, അഞ്ച് വിക്കറ്റും സ്വന്തമാക്കുക, ടെസ്റ്റ് ക്രിക്കറ്റിന്റെ 148 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജസ്റ്റിന്‍ ഗ്രീവ്‌സ്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലാണ് സംഭവം. 2016-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായി 4 വിക്കറ്റ് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ ഇംഗ്ലണ്ട് ഇതിഹാസ താരം സ്റ്റുവര്‍ട്ട് ബ്രോഡിന്റെ റിക്കാര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ മൂന്നാം ദിനത്തിലായിരുന്നു ഗ്രീവ്സിന്റെ റിക്കാര്‍ഡ് പ്രകടനം. മത്സരത്തില്‍ 11 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ ഗ്രീവ്‌സ് നേടി. ഗ്രീവ്സിന്റെ കരിയറിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്. 244/3 എന്ന നിലയില്‍ നിന്ന് പാകിസ്ഥാന്‍ വെറും 282 റണ്‍സിന് ഓള്‍ഔട്ടാവയി. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 311 റണ്‍സിന് അവസാനിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിന് 29 റണ്‍സിന്റെ നിര്‍ണായക ലീഡ്. എന്നാല്‍, രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്നു. അവര്‍ 181 റണ്‍സിന് പുറത്തായി. ഇതോടെ പാകിസ്ഥാന് ജയിക്കാന്‍ 211 റണ്‍സ് മാത്രം മതി. മുഹമ്മദ് അബ്ബാസിന്റെയും (5 വിക്കറ്റ്) ഖുറാം ഷെഹ്‌സാദിന്റെയും മുഹമ്മദ് അലിയുടെയും ബൗളിങ് മികവിലാണ് പാകിസ്ഥാന്റെ കുതിപ്പ്. 38 റണ്‍സെടുത്ത ഷമര്‍ ജോസഫാണ് ടോപ് സ്‌കോറര്‍.
















