Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Jul 29, 2026, 07:15 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മിന് സൃഷ്ടിച്ച തിരിച്ചടിയുടെ മുറിവുണങ്ങും മുമ്പ് അന്തരിച്ച യുവനേതാവിന്റെ പേരില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിലും തിരിമറി ആരോപണം. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പി. ബിജു സ്മാരകമായ റെഡ് കെയര്‍ ആണ് പാതിവഴിയില്‍ മുടങ്ങിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപമാണ് സ്മാരകത്തിനായി സ്ഥലം വാങ്ങിയത്. 2020 നവംബറില്‍ കൊവിഡ് ബാധിച്ചാണ് പി. ബിജു മരിച്ചത്.

ബിജുവിന്റെ ഓര്‍മ്മയ്‌ക്കായി നിര്‍മ്മിക്കുന്ന കെട്ടിടം മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്ന പദ്ധതി, രക്തദാന ക്യാമ്പുകള്‍, ആംബുലന്‍സ് സര്‍വ്വീസ്, ലഹരിവിരുദ്ധ കാമ്പെയ്‌നുകള്‍ എന്നിവ ഏകോപിപ്പിക്കുന്ന ഒരു സേവന കേന്ദ്രമാക്കുമെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നത്. 2021ല്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഇതിനായി തറക്കല്ലിടുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് പണികള്‍ പൂര്‍ണമായും നിലയ്‌ക്കുകയായിരുന്നു.

പുസ്തക വില്‍പനയും ബിരിയാണി ചലഞ്ചും പാഴ്‌വസ്തു ശേഖരണവുമടക്കം വിവിധ മാര്‍ഗങ്ങളിലൂടെ കോടികള്‍ പിരിച്ചെടുത്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കെട്ടിട നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വലിയ തോതിലുള്ള ഫണ്ട് സമാഹരണമാണ് നടത്തിയത്. സ്മാരക നിര്‍മ്മാണത്തിനായി പിരിച്ചെടുത്ത കോടികള്‍ തിരിമറി നടത്തിയെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആക്ഷേപമുയരുന്നത് സിപിഎം ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടയിലും താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ വലിയ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഫണ്ട് സമാഹരിച്ചത്. നിലവിലെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജൂഖാന്‍ എഡിറ്റ് ചെയ്ത യൗവ്വനത്തിന്റെ പുസ്തകം എന്ന പുസ്തകം 300 രൂപ നിരക്കിലാണ് വിറ്റഴിച്ചത്. ഓരോ മേഖലാ കമ്മിറ്റികള്‍ക്കും ഇതിനായി പ്രത്യേക ക്വാട്ട നിശ്ചയിച്ചിരുന്നു. ദേശീയ സെക്രട്ടറി എ.എ. റഹീമിന്റെ നേതൃത്വത്തില്‍ പ്രത്യേക കലണ്ടറുകള്‍ പുറത്തിറക്കിയും പണം സമാഹരിച്ചു. പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വില്‍പന നടത്തിയും, ബിരിയാണി ചലഞ്ചുകള്‍ സംഘടിപ്പിച്ചും ഓരോ മേഖലാ കമ്മിറ്റികളും ഫണ്ട് ശേഖരിച്ച് ജില്ലാ കമ്മിറ്റിക്ക് കൈമാറി.

അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്മാരകം യാഥാര്‍ത്ഥ്യമാകാത്ത സാഹചര്യത്തില്‍ പിരിച്ചെടുത്ത തുകയുടെ കണക്കുകള്‍ പുറത്തുവിടണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ശക്തമായ ആവശ്യമുയരുന്നുണ്ട്. ഇതിനുപുറമെ ഫണ്ട് തിരിമറി സംബന്ധിച്ച ഗുരുതര ആരോപണങ്ങളും നിലനില്‍ക്കുന്നു.

പാളയം ഏരിയ കമ്മിറ്റിയുടെ കീഴില്‍ പിരിച്ചെടുത്ത 11 ലക്ഷം രൂപയില്‍ നിന്ന് ആംബുലന്‍സ് വാങ്ങാനായി മാറ്റിവെച്ച 5 ലക്ഷം രൂപ ഒരു സംസ്ഥാന നേതാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് വകമാറ്റി ചെലവഴിച്ചുവെന്നതാണ് പ്രധാന ആരോപണം. ജില്ലാ കമ്മറ്റിയിലും ഏരിയ കമ്മറ്റികളിലും വിഷയം ചര്‍ച്ചയായതോടെ ഫണ്ട് കൈകാര്യം ചെയ്ത ഒരു ഏരിയ കമ്മറ്റിയംഗത്തിനെതിരെ നടപടിയെടുത്ത് നേതൃത്വം തലയൂരി. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കായിരുന്നു സ്മാരകത്തിന്റെ നിര്‍മ്മാണ ചുമതല. പദ്ധതി അനന്തമായി നീളുന്നത് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കും നിരാശയ്‌ക്കും കാരണമായിട്ടുണ്ട്.

Tags: CPM ThiruvananthapuramMartyrs' fund fraudP. Biju memorialരക്തസാക്ഷി ഫണ്ട് തട്ടിപ്പ്Red care
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

Kerala

വെള്ളാപ്പള്ളിയോടുള്ള അടുപ്പം മുസ്‌ളീം വോട്ടു നഷ്ടമാക്കിയെന്ന് സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

Thiruvananthapuram

നഗരസഭ തെരഞ്ഞെടുപ്പിനെ സിപിഎം ഭയക്കുന്നു; അനന്തപുരം സഹകരണ സംഘത്തെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കം

Kerala

വൈരുധ്യാത്മക ഭൗതികവാദം അറിയാന്‍ പോലീസ് സ്റ്റേഷനില്‍ പോകണം; പാര്‍ട്ടി സമ്മേളനത്തില്‍ എം.വി. ഗോവിന്ദന് പരിഹാസം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.