Football

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: സൂപ്പര്‍ ലീഗ് ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ മഠത്തില്‍ തുടരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഷഫീഖ് ഹസ്സന്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ സഹപരിശീലക സ്ഥാനത്ത് തുടരുന്നത്. ആദ്യ സീസണില്‍ സെമി ഫൈനലിലും രണ്ടാം സീസണില്‍ കിരീടം നേടുന്നതിലും നിര്‍ണായക പങ്ക് വഹിച്ച പരിശീലകനാണ് ഷഫീഖ് ഹസ്സന്‍.

ഉത്തരാഖണ്ഡില്‍ നടന്ന 38-ാമത് ദേശീയ ഗെയിംസില്‍ 27 വര്‍ഷത്തിന് ശേഷം സ്വര്‍ണമെഡല്‍ നേടിയ കേരള ടീമിന്റെ മുഖ്യപരിശീലകനും 2025ലെ അണ്ടര്‍ 19 സാഫ് കപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനുമായിരുന്നു. അസാമില്‍ നടന്ന 79-ാമത് സന്തോഷ് ട്രോഫിയില്‍ വെള്ളിയും നേടിയിട്ടുണ്ട്. എ.ഐ.എഫ്.എഫിന്റെ ലൈസന്‍സ് കോഴ്‌സ് ഇന്‍സ്ട്രക്ടറുമാണ്.

Recent Posts