
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം അപഹരിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് മുന്‍ അംഗം എ. അജികുമാര്‍ എന്നിവരെ ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതുമായി ബന്ധപ്പെട്ട പ്രൊഡക്ഷന്‍ വാറന്‍ഡ് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
തെളിവുകള്‍ ശേഖരിക്കാനും കൂടുതല്‍ ചോദ്യം ചെയ്യാനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇരുവരുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.