പാലക്കാട്: ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കമ്മിഷനെ ഉടന്‍ നിയമിക്കണമെന്ന് ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ 18-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ടാര്‍ഗറ്റുകളുടെ പേരില്‍ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, ആര്‍എംഎസ് ഓഫീസുകളില്‍ എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകള്‍ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഭാരതീയ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രവീന്ദ്രനാഥ് സമാപന പ്രഭാഷണം നടത്തി. ഗിരീശന്‍ അധ്യക്ഷത വഹിച്ചു. യു. കൃഷണകുമാര്‍, ജനറല്‍ കണ്‍വീനര്‍ വി.കെ. അരുണ്‍ സംസാരിച്ചു.
ബിപിഇഎഫ് സര്‍ക്കിള്‍ കമ്മിറ്റി ഭാരവാഹികള്‍: സി. രമേഷ് (ചെയര്‍മാന്‍), എസ്. രാജേന്ദ്രപ്രസാദ് (കണ്‍വീനര്‍), പി ത്രി ഭാരവാഹികള്‍: ഡി. ഹര്‍ഷ് (പ്രസി), പി.കെ. ഷാജി ആനന്ദ് (സെക്ര).












