Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. ജനം ടിവി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനായ പാറശാല സ്വദേശി അഭിജിത്ത് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി കാഞ്ഞിരംകുളത്ത് ബൈക്ക് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരം സഹപ്രവർത്തകരെയും മാധ്യമരംഗത്തെയും ദുഃഖത്തിലാഴ്‌ത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് നടക്കും. അഭിജിത്തിന് ജന്മഭൂമിയുടെ പ്രണാമം…

 

Recent Posts