India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നടന്ന ദല്‍ഹി പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരുന്ന എല്ലാ ദല്‍ഹി മെട്രോ സർവീസുകൾ പുനരാരംഭിച്ചു. എല്ലാ ദല്‍ഹി മെട്രോ സ്റ്റേഷനുകളും തുറന്നു.

സർവീസുകൾ പൂർണമായും പുനഃസ്ഥാപിച്ചതായി ദല്‍ഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങളാണ് പിൻവലിച്ചത്.

ദല്‍ഹിയിലെ പ്രധാന സ്റ്റേഷനുകളിൽ മെട്രോ സർവീസുകളുടെ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ചിരുന്നു. ജനപഥ് മെട്രോ സ്റ്റേഷനിലെ പ്രവേശന കവാടം തുറന്നതായി ഡിഎംആർസി അറിയിച്ചു.

Recent Posts