Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

പ്രൊഫ. ഡി. അരവിന്ദാക്ഷന്‍ by പ്രൊഫ. ഡി. അരവിന്ദാക്ഷന്‍
Jul 26, 2026, 09:17 am IST
in Main Article

ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും നടപ്പാക്കി വരുന്ന, ‘സമുദ്രസമ്പദ്ഘടന മനുഷ്യപുരോഗതിക്ക്’ എന്ന ആശയമാണ് ബ്ലൂ ഇക്കോണമി. ലോകത്തിലെ 193 രാജ്യങ്ങളിലായി 830 കോടി ജനങ്ങള്‍ അധിവസിക്കുന്നു. ഭൂമിയുടെ 71 ശതമാനവും പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യന്‍, അന്റാര്‍ടിക്, ആര്‍ട്ടിക് എന്നീ അഞ്ച് മഹാസമുദ്രങ്ങളായി ശാസ്ത്രലോകം വിഭജിച്ചിരിക്കുന്നു. ഈ മഹാസമുദ്രങ്ങളിലെ വിഭവങ്ങള്‍ മനുഷ്യരാശിയുടെ പുരോഗതിക്ക് ഉപയോഗിക്കുക എന്നതാണ് ബ്ലൂ ഇക്കോണമിയുടെ ലക്ഷ്യം.

ബ്ലൂ ഇക്കോണമിയുടെ പ്രധാന മേഖലകള്‍

സൗരോര്‍ജ്ജവും കാറ്റാടിയന്ത്രങ്ങളും: തീരപ്രദേശത്തും കടലിലും കാറ്റാടിയന്ത്രങ്ങളും ഫ്‌ലോട്ടിങ് സോളാര്‍ പാനലുകളും സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു.

തിരമാലകളില്‍ നിന്നുള്ള ഊര്‍ജ്ജം: തിരമാലകളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികള്‍.

സുസ്ഥിര മത്സ്യബന്ധനം: ആധുനിക സാങ്കേതികവിദ്യയും യന്ത്രങ്ങളും ഉപയോഗിച്ച് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. മത്സ്യപ്രജനനത്തിനായി ട്രോളിങ് നിരോധനം നടപ്പാക്കുന്നു.
ഹരിത തുറമുഖങ്ങള്‍: പരിസ്ഥിതി സൗഹൃദ തുറമുഖങ്ങള്‍ നിര്‍മ്മിക്കുന്നു.

സമുദ്ര ഖനനം: കടലില്‍ ഖനനം നടത്തി അപൂര്‍വ്വ ധാതുക്കളും ലോഹങ്ങളും വേര്‍തിരിച്ചെടുക്കുന്നു.

ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിരവികസന പദ്ധതി- 14 എന്നാണ് ഇത് എന്നറിയപ്പെടുന്നത്. സമുദ്രസമ്പദ്ഘടന ശക്തിപ്പെടുത്താന്‍ ലോകബാങ്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

ഭാരതവും സമുദ്ര സമ്പദ്ഘടനയും

സമുദ്രസമ്പദ്ഘടന ശക്തിപ്പെടുത്താന്‍ ഭാരതവും സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 2047-ലെ വികസിത ഭാരതത്തിന് വേണ്ടി 20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തി, ജിഡിപിയുടെ 5% സമുദ്രസമ്പത്തില്‍ നിന്ന് കണ്ടെത്തും. ഇതിനായി ‘ആഴക്കടല്‍ മിഷന്‍’, ‘സമുദ്രയാന്‍’ എന്നീ പദ്ധതികള്‍ക്ക് രൂപം നല്‍കി.

സാഗര്‍മാല പദ്ധതി: പുതിയ തുറമുഖങ്ങള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ ആധുനികവല്‍ക്കരിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന: മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി.

തൊഴിലും സുരക്ഷയും: ഭാരതത്തില്‍ 3 കോടി 30 ലക്ഷം ജനങ്ങള്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നു. ഇവര്‍ക്ക് 2026-27ലെ കേന്ദ്ര ബജറ്റില്‍ ഇന്‍ഷുറന്‍സ് കവറേജ് നല്‍കി. സുരക്ഷിത മത്സ്യബന്ധനത്തിനായി ആധുനിക യാനങ്ങളും കപ്പലുകളും മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് നല്‍കിവരുന്നു. ഇതിനായി ബജറ്റില്‍ 2,761 കോടി രൂപ മാറ്റിവെച്ചു.

ഭാരതത്തിന് 7,500 കിലോമീറ്റര്‍ സമുദ്രതീരവും 20 ലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ സമുദ്രപ്രദേശവും ഉണ്ട്. ചൈന കഴിഞ്ഞാല്‍ മത്സ്യബന്ധനത്തില്‍ രണ്ടാം സ്ഥാനത്താണ് ഭാരതം. മത്സ്യഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ഗണ്യമായ പുരോഗതി നേടാന്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്.

മറ്റ് പ്രധാന നടപടികള്‍:
കടല്‍ത്തീരങ്ങളില്‍ മറൈന്‍ ടൂറിസത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു.

വ്യവസായ പുരോഗതിക്കായി സമുദ്രത്തെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ശക്തിപ്പെടുത്തി. നിതി ആയോഗ് സമുദ്രസമ്പദ്ഘടനയെക്കുറിച്ച് പഠിച്ച് പദ്ധതികള്‍ തയാറാക്കി.

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബോട്ടുകള്‍ക്കും യാനങ്ങള്‍ക്കും നികുതിയിളവ് നല്‍കി.

ആഴക്കടലില്‍ മത്സ്യം പിടിക്കുന്ന യാനങ്ങള്‍ക്കും ബോട്ടുകള്‍ക്കും വിദേശതുറമുഖങ്ങളില്‍ മത്സ്യം വില്‍ക്കുന്നതിന് കയറ്റുമതി നികുതിയിളവ് അനുവദിച്ചു.

റോഡ്-റെയില്‍ മാര്‍ഗ്ഗങ്ങളിലൂടെ തുറമുഖങ്ങളിലേക്കുള്ള ഗതാഗതസൗകര്യങ്ങളും കായലുകളിലൂടെയും നദികളിലൂടെയുമുള്ള ജലഗതാഗതസൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചു.

ബജറ്റ് വകയിരുത്തല്‍: കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ‘ബ്ലൂ ഇക്കോണമി മിഷന്‍’ പ്രകാരം തുറമുഖങ്ങളും ധാതുമണല്‍ വ്യവസായ ഇടനാഴികളും സ്ഥാപിക്കാന്‍ 2026-27 ലെ കേന്ദ്ര ബജറ്റില്‍ 7,250 കോടി രൂപ വകയിരുത്തി.

ധാതുമണല്‍ ഖനന നിയമങ്ങളും ഭേദഗതികളും
1957: ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമം പാസാക്കി.

2002: കടലില്‍ നിന്നും ധാതുക്കള്‍ ഖനനം ചെയ്യുന്നതിനായി പുതിയ നിയമം നിര്‍മിച്ചു. തീരക്കടലില്‍ നിന്നും ആഴക്കടലില്‍ നിന്നും മണല്‍ ഖനനം ചെയ്യാന്‍ ഇതിലൂടെ അനുവാദം നല്‍കി.

2023 ഭേദഗതി: സര്‍ക്കാര്‍ കമ്പനികള്‍ക്കും മറ്റ് യോഗ്യതയുള്ള കമ്പനികള്‍ക്കും ധാതുക്കള്‍ കണ്ടെത്തി മണല്‍ ഖനനം ചെയ്ത് സംസ്‌കരിച്ച് വില്‍ക്കുന്നതിനുള്ള അനുമതി നല്‍കി.
ശ്രദ്ധേയമായ വ്യവസ്ഥ: 1957-ലെ നിയമത്തിലെ ‘ബി-പട്ടിക’യില്‍ ഉള്ള തോറിയം, യുറേനിയം തുടങ്ങി ആണവശേഷിയുള്ള മൂലകങ്ങള്‍ അടങ്ങിയ ധാതുക്കള്‍ ഖനനം ചെയ്യാന്‍ സ്വകാര്യ/ലേല കമ്പനികള്‍ക്ക് അനുമതിയില്ല.

തീരത്തുനിന്നും കരിമണല്‍ ഖനനം ചെയ്യാന്‍ 2023-ലെ നിയമപ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് അനുമതിയില്ല. അതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐആര്‍ഇ, കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.എം.എം.എല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ് എന്നീ സര്‍ക്കാര്‍ കമ്പനികള്‍ക്ക് മാത്രമാണ്. കേരള സര്‍ക്കാരിന്റെ പുതിയ കമ്പനിയായ കെംഡെലിനും ഇതിനായി അനുമതി തേടാവുന്നതാണ്. അതിനാല്‍ പുതിയതായി ലൈസന്‍സ് ലഭിക്കുന്ന കമ്പനികള്‍ക്ക് കടല്‍തീരത്തുനിന്നും കരിമണല്‍ ഖനനം ചെയ്യാന്‍ സാധ്യമല്ല.

ആഴക്കടല്‍ ഖനനവും പരിസ്ഥിതി-സാങ്കേതിക വശങ്ങളും

കടലില്‍ ഖനനം നടത്തരുതെന്ന് ഒരു നിയമത്തിലും വ്യവസ്ഥയില്ല. 1982-ലെ ഐക്യരാഷ്‌ട്രസഭയുടെ കടല്‍ നിയമങ്ങള്‍ക്കായുള്ള കണ്‍വെന്‍ഷനില്‍ ആര്‍ട്ടിക്കിള്‍ 82 പ്രകാരം കടലില്‍ ഖനനം അനുവദിച്ചിട്ടുള്ളതാണ്.

സീ ബെഡ് ഖനനം: സമുദ്രനിരപ്പില്‍ നിന്നും 4 മുതല്‍ 6 കിലോമീറ്റര്‍ വരെ ആഴത്തിലുള്ള ‘സീ ബെഡ്’ എന്നറിയപ്പെടുന്ന കടലിന്റെ അടിത്തട്ടിലാണ് കമ്പനികള്‍ ഖനനം നടത്തുന്നത്.

ലേല നടപടികള്‍: ഖനനം സംബന്ധിച്ച് സാങ്കേതിക പരിജ്ഞാനവും സാമ്പത്തികശേഷിയുമുള്ള പബ്ലിക് കമ്പനികള്‍ക്കാണ് പരസ്യലേലത്തിലൂടെ ബ്ലോക്ക് അടിസ്ഥാനത്തില്‍ ഖനനം നടത്താന്‍ അനുമതിയുള്ളത്.

ലഭിക്കുന്ന ലോഹങ്ങള്‍: കടല്‍മണലില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയ അപൂര്‍വ്വ ലോഹങ്ങള്‍ ഇതിലൂടെ വേര്‍തിരിച്ചെടുക്കാം. കമ്പനികളില്‍ നിന്നുള്ള ലൈസന്‍സ് ഫീസ് വരുമാനം പ്രധാനമായും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ലഭിക്കുന്നത്.

പരിസ്ഥിതി പഠനങ്ങള്‍: കേന്ദ്ര ഏജന്‍സികളും അന്താരാഷ്‌ട്ര വിദഗ്ധസമിതികളും പഠനം നടത്തിയാണ് നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇന്ത്യന്‍ നാവികസേനയുടെ നേവല്‍ ഹൈഡ്രോഗ്രാഫി ഓഫീസ്, അറ്റോമിക് മിനറല്‍ ഡയറക്ടറേറ്റ്, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, അന്താരാഷ്‌ട്ര സീ ബെഡ് അതോറിറ്റി എന്നിവര്‍ അനുമതി നല്‍കിയിട്ടുണ്ട്.

പ്രവര്‍ത്തനരീതി: ഖനനം മൂലം കടലിന്റെ അടിത്തട്ടിലെ ചെളി നീക്കം ചെയ്യുന്നില്ല; മറിച്ച് ചെളിയില്‍ അടങ്ങിയിരിക്കുന്ന മണല്‍ അരിച്ചെടുക്കുക മാത്രമാണ് ചെയ്യുന്നത്.

ഭാരതം അടക്കം നാല്പതോളം രാജ്യങ്ങള്‍ കടലില്‍ നിന്നും പെട്രോളിയം ഖനനം ചെയ്യുന്നുണ്ട്. കടലിന്റെ അടിത്തട്ടില്‍ നിന്നും 30,000 അടി വരെ തുരന്നാണ് പെട്രോളിയം ഖനനം നടത്തുന്നത് (ഉദാഹരണത്തിന് അറബിക്കടലില്‍ മഹാരാഷ്‌ട്ര, ഗുജറാത്ത് തീരങ്ങളില്‍ 2 വന്‍കിട കമ്പനികള്‍ എണ്ണ ഖനനം നടത്തുന്നുണ്ട്).

കേരളത്തിലെ ധാതുമണല്‍ വ്യവസായ ഇടനാഴി

2026-27 വര്‍ഷത്തേക്ക് കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ഉള്‍പ്പെടുത്തി ധാതുമണല്‍ വ്യവസായ ഇടനാഴി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ബജറ്റ് വിഹിതം: എല്‍ഡിഎഫ് 100 കോടിയും യുഡിഎഫ് 400 കോടിയും ഇതിനായി വകയിരുത്തി.

ലക്ഷ്യങ്ങള്‍:
ധാതുമണല്‍ ഖനനവും ലോഹങ്ങളും മൂലകങ്ങളും വേര്‍തിരിക്കലും.

മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കലും ഗവേഷണവും.
നിക്ഷേപം വര്‍ദ്ധിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സംസ്ഥാന നികുതി വരുമാനം ഉയര്‍ത്തല്‍.

ധാതുമണലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന മൂലകങ്ങള്‍ക്ക് അന്താരാഷ്‌ട്രതലത്തില്‍ വന്‍ വില ലഭിക്കുന്നുണ്ട്. ഇവയുടെ നികുതി 2% ആയി കുറയ്‌ക്കുകയും, വ്യവസായ ഇടനാഴിയുടെ ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന ആധുനിക യന്ത്രങ്ങളുടെ കസ്റ്റംസ് തീരുവ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

 

Tags: Blue EconomyMineral Sand MiningIndiane Ocean Economy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തില്‍ എതിര്‍ക്കാറ്റ് വീശുമ്പോഴും, 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ ഉയര്‍ന്ന് വരും: നിര്‍മ്മല സീതാരാമന്‍

പുതിയ വാര്‍ത്തകള്‍

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.