Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

വിദ്യാര്‍ത്ഥിസമരം അവസാനിക്കില്ലെന്ന് കരുതിയ ഗാന്ധി കുടുംബത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് ജന്തര്‍മന്തറിലെത്തിയ വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങാനും കേന്ദ്രസര്‍ക്കാര്‍ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തന്നുവെന്നുംസിജെപി വക്താക്കള്‍ പ്രഖ്യാപിച്ചതോടെ ഗാന്ധികുടുംബം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 08:20 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയില്‍ നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ സിജെപി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്ത് കറങ്ങുകയായിരുന്നു. രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി തന്നെ ചില വിദ്യാര്‍ത്ഥി മാര്‍ച്ചുകളുടെ തീയതികള്‍ തീരുമാനിച്ചെങ്കിലും വിദേശത്തായതിനാല്‍ അതിനൊന്നും പങ്കെടുത്തില്ല. ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന രാഹുല്‍ ഗാന്ധിയുടെ രീതികള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ചര്‍ച്ചയായി. വിശ്വസിക്കാന്‍ കൊള്ളാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന അഭിപ്രായം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായി. .

പിന്നീട് സിജെപി ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം ആരംഭിച്ചപ്പോഴും രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. പ്രിയങ്ക ഇന്ത്യയില്‍ ഉണ്ടായിട്ടും ജന്തര്‍മന്തറില്‍ പോവുകയോ അഭിജിത് ദീപ്കെയെ കാണുകയോ ചെയ്തില്ല. പണ്ട് ആം ആദ്മി പാര്‍ട്ടി അന്ന ഹസാരെയുടെ സമരത്തില്‍ നിന്നും പൊന്തിവന്നതുപോലെ സിജെപിയും ഉയര്‍ന്നുവന്നാല്‍ പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം കോണ്‍ഗ്രസിന് നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു ഗാന്ധി കുടുംബത്തിന്. അതുകൊണ്ട് തന്നെ അവര്‍ സിജെപി സമരത്തെ അവഗണിച്ചു. 21 ദിവസത്തെ വിദേശ വാസം കഴിഞ്ഞ് ഇന്തയില്‍ മടങ്ങിയെത്തിയിട്ടും രാഹുല്‍ഗാന്ധി സിജെപി വേദിയില്‍ എത്തുകയുണ്ടായില്ല.

പൊടുന്നനെ സിജെപിയ്‌ക്ക് ചില പിന്തുണകള്‍ കിട്ടാന്‍ തുടങ്ങി. സോനം വാങ്ചുക് നിരാഹാരവുമായിഎത്തിയതോടെയാണ് സമരം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. അപ്പോഴും സിജെപിയോട് അടുത്താല്‍ തങ്ങളുടെ പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയം ഗാന്ധി കുടുംബത്തെ വേട്ടയാടി. അതോടെയാണ് ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികളുടെ നേതാവാകാന്‍ ഗാന്ധി കുടുംബം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ അവസാനനിമിഷത്തില്‍ ഒരു സമരനാടകം കളിച്ചത്. ഇന്ത്യാമുന്നണിയിലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെപ്പോലും അറിയിക്കാതെയാണ് മാധ്യമശ്രദ്ധ നേടാന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ മോദിയുടെ വസതിക്ക് മുന്‍പില്‍ സമരം തുടങ്ങിയത്. അതീവ രഹസ്യമായി എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന കോണ്‍ഗ്രസ് നേതാക്കളേയും വിളിച്ചുവരുത്തിയായിരുന്നു ഈ സമരം. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഉടനെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സോണിയാഗാന്ധി പ്രിയങ്കയെ തടഞ്ഞുവെച്ചിരുന്ന പൊലീസ് സ്റ്റേഷനില്‍ മകളെ കാണാന്‍ എത്തിയത്. നല്ല വൈകാരിക നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ഉഗ്രന്‍ ഡ്രാമ. എന്തായാലും അരദിവസം ഗാന്ധി കുടുംബം മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കടിഞ്ഞാണ്‍ രാഹുല്‍ ഗാന്ധിയുടെ കൈപ്പിടിയിലൊതുങ്ങിയെന്ന് കോണ്‍ഗ്രസ് കുടുംബം മനപ്പായസം ഉണ്ടു.

പക്ഷെ സിജെപി രാഹുല്‍ഗാന്ധിയെ അവഗണിച്ചു. 26 ദിവസത്തോളം നിരാഹാരം കിടന്ന സോനം വാങ്ചുകും ഭാര്യയും കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കാണിച്ച രാഷ്‌ട്രീയ നാടകം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും പ്രതിഷേധത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും ഗീതാഞ്ജലി ആങ്മോ തുറന്നടിച്ചു. ഗാന്ധി കുടുംബത്തിനേറ്റ വലിയ അപമാനമായിരുന്നു ഇത്.

മോദി സര്‍ക്കാരിന്റെ ദൂതന്മാരായ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും സോനം വാങ്ചുകുമായി സമാധാന ചര്‍ച്ച നടത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പല വട്ടം.അതിന് ഫലമുണ്ടായി. 26ാം ദിവസം സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു. ഇത് ബിജെപിയ്‌ക്ക് വലിയ വിജയമായി. ഗാന്ധി കുടുംബം മോദിയുടെ ഈ വിജയം കണ്ട് ഞെട്ടി. മാത്രമല്ല, ഇതിനിടെ മോദി ഇന്‍സ്റ്റഗ്രാമില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തതും വലിയ വിജയമായി. 1.6 കോടി പേരാണ് മോദിയുടെ വീഡിയോ കണ്ടത്. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും വലിയ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതും ഗാന്ധി കുടുംബത്തെ അസ്വസ്ഥരാക്കി. മാധ്യമങ്ങളില്‍ മോദി അര്‍ധരാത്രിയില്‍ പ്രത്യക്ഷപ്പെട്ട് വിദ്യാര്‍ത്ഥികളോട് നടത്തിയ അഭ്യര്‍ത്ഥനക്ക് വലിയ കയ്യടികിട്ടി. മോദിയെ തള്ളിക്കളയാന്‍ പറ്റില്ലെന്ന് സിജെപിയ്‌ക്കും ബോധ്യമായി.

അതിന് പിന്നാലെ വീണ്ടും ജെ.പി. നദ്ദയും ജിതേന്ദ്രസിങ്ങും സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയുമായി ചര്‍ച്ചകള്‍ തുടര്‍ന്നു. പലവട്ടം നടത്തിയ സമവായചര്‍ച്ചകള്‍ ശനിയാഴ്ചയോടെ വിജയകരമായി പരിസമാപ്തിയിലെത്തി. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചു. ഇതോടെ ഗാന്ധി കുടുംബം പാടെ സ്റ്റേജില്‍ നിന്നും ഓരത്തേക്ക് തള്ളിമാറ്റപ്പെട്ടുകഴിഞ്ഞിരുന്നു. വിദ്യാര്‍ത്ഥിസമരം അവസാനിക്കില്ലെന്ന് കരുതിയ ഗാന്ധി കുടുംബത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് ജന്തര്‍മന്തറിലെത്തിയ വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങാനും കേന്ദ്രസര്‍ക്കാര്‍ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തന്നുവെന്നുംസിജെപി വക്താക്കള്‍ പ്രഖ്യാപിച്ചതോടെ ഗാന്ധികുടുംബം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞു. ഇനി പ്രതിപക്ഷത്തിന്റെ അനിഷേധ്യനേതാവാകാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന്തോന്നുന്നില്ല.

Tags: cjpRahul GandhimodiSonia GandhiPriyanka GandhiGandhi dynastyLatest newsJantarmantar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം

കാലഘട്ടത്തിന്റെ കാവലാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.