Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 02:08 pm IST
in Kerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ദിവസങ്ങളായി നീതിക്കായി സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ സന്ദർശിച്ച് അവരുടെ ആശങ്കകളും, ആവശ്യങ്ങളും നേരിട്ട് കേട്ടു. സംസ്ഥാനം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ദൽഹിയിൽ പോയി സമരം ചെയ്യുകയാണ്. ഇവിടുത്തെ കുട്ടികളുടെ ആവശ്യങ്ങൾക്കാണ് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

PSC പരീക്ഷകൾ എഴുതിയിട്ടും അർഹമായ തൊഴിലവസരങ്ങൾ ലഭ്യമാകാത്തത് കേരളത്തിലെ ഉദ്യോഗാർത്ഥികളോടുള്ള സർക്കാർ കാണിക്കുന്ന വലിയ നീതികേടാണ്. കാലങ്ങളായി തുടരുന്ന ഈ സാഹചര്യം യുവാക്കളുടെ സ്വപ്നങ്ങളെയും ഭാവിയെയും ഇല്ലാതാക്കുന്നു. കേരളത്തിലെ തൊഴിലില്ലായ്‌മ എന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണ്. യുവതലമുറയുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ എത്രയും വേഗം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗ്യത നേടിയ യുവാക്കൾക്ക് അർഹമായ നിയമനം നൽകേണ്ടത് സർക്കാരിന്റെ കടമയാണ്. പ്രതീക്ഷ നൽകി വർഷങ്ങളോളം കാത്തിരിപ്പിച്ച് യുവജനങ്ങളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്ന സമീപനം അവസാനിക്കണം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് PSC ഉദ്യോഗാർഥികളോട് സ്വീകരിച്ച അവഗണനയും, ക്രൂരമായ സമീപനവും, ഇന്ന് യുഡിഎഫ് സർക്കാരും തുടരുകയാണ്. ഭരണം മാറിയെങ്കിലും PSC ഉദ്യോഗാർഥികളുടെ ദുരിതത്തിന് മാറ്റമില്ല. ഇടത് ഭരണകാലത്തും, ഇപ്പോഴും അവരുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവിൽ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ കേരളത്തിന് അപമാനമാണ്. ഇടതും വലതും രണ്ടല്ല, ഒന്നാണെന്ന് വീണ്ടും തെളിയിക്കുകയാണ്.

ഇടതുപക്ഷ ഭരണകാലത്ത് PSC റാങ്ക് ലിസ്റ്റുകളുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രമക്കേടുകളും പരീക്ഷാ നടപടികളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർന്നിരുന്നു. അന്നത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിച്ച് തെളിവുകൾ ഇല്ലാതാക്കാനുള്ള ശ്രമവും, ഇടതുപക്ഷത്തെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ സത്യാവസ്ഥ പൂർണമായും പുറത്തുകൊണ്ടുവന്ന് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അധികാര രാഷ്‌ട്രീയം കൊണ്ട് PSC സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കാൻ അനുവദിക്കരുത്. PSCയെ രാഷ്‌ട്രീയ സ്വാധീനത്തിൽ നിന്ന് മുക്തമാക്കി ഉദ്യോഗാർഥികളുടെ വിശ്വാസം വീണ്ടെടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഈ വിഷയത്തിലും സിപിഎമ്മും, കോൺഗ്രസും സ്വീകരിക്കുന്ന മൗനം ഒരേ രാഷ്‌ട്രീയ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. PSC ഉദ്യോഗാർഥികളുടെ അവകാശ പോരാട്ടത്തിനൊപ്പം ബിജെപി എന്നും ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദ്, മുതിർന്ന ബിജെപി നേതാക്കളും, യുവമോർച്ച പ്രവർത്തകരും സന്ദർശനത്തിൽ പങ്കെടുത്തു.

Tags: delhiRajeev ChandrasekharChief Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.