Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 08:15 am IST
inKerala

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് കഴിഞ്ഞവര്‍ഷം ദ്വാരപാലക പാളികള്‍ കടത്തിയതിലൂടെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ലക്ഷ്യമിട്ടത് 2019ന് സമാനമായ കൊള്ള. സന്നിധാനത്ത് നിന്ന് പാളികള്‍ കടത്താന്‍ പ്രശാന്തിനൊപ്പം അന്നത്തെ ബോര്‍ഡ് മെമ്പര്‍ അഡ്വ. എ. അജികുമാറും കൂട്ടുനിന്നെന്നു വ്യക്തമായതോടെയാണ് ഇവരെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കേസില്‍ തിരുവാഭരണ കമ്മിഷണര്‍ അടക്കമുള്ളവരും പ്രതിയായേക്കും.

2023 നവംബറില്‍ അധികാരത്തില്‍ എത്തിയതു മുതല്‍ ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൂശണമെന്ന ആവശ്യം പി.എസ്. പ്രശാന്ത് ഉന്നയിച്ചിരുന്നു. 2024 മണ്ഡലകാലത്തിന് മുമ്പ് പാളികള്‍ സ്വര്‍ണം പൂശി തിരികെ എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും തീരുമാനമെടുത്തത് 2024 നവംബര്‍ ഒന്നിന് മാത്രമാണ്. ദ്വാരപാലക പാളികളോടൊപ്പം ശ്രീകോവിലിന്റെ കട്ടിള പാളികളും കതകും സോപാന കമാനവും കടത്താന്‍ തീരുമാനമെടുത്തതായി 2025 സപ്തംബര്‍ 2ലെ ആര്‍ ഒ സി 11563/ 24 എം നമ്പര്‍ ദേവസം ബോര്‍ഡ് രേഖ വ്യക്തമാക്കുന്നു.

ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശുന്നതില്‍ വൈദഗ്ധ്യമില്ലെന്നുള്ള തിരുവാഭരണം കമ്മിഷണറുടെ അഭിപ്രായം എട്ട് ദിവസങ്ങള്‍ക്ക് ശേഷം തിരുത്തിയതും പ്രശാന്തിന് വിനയായി. 2024 നവംബറില്‍ തന്നെ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്‌പോണ്‍സറാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചതിന് രേഖയുണ്ട്.

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശി തിരികെ എത്തിച്ച ശേഷം കതക്, കട്ടിള പാളികള്‍ അടക്കമുള്ളവയുടെ സ്‌പോണ്‍സര്‍ഷിപ്പും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ദ്വാരപാലക പാളികളുടെ പല ഭാഗങ്ങളും പൊട്ടി നിക്കല്‍ തെളിഞ്ഞുവെന്നും നിറം മങ്ങിയെന്നുമുള്ള കാരണം പറഞ്ഞായിരുന്നു പാളികള്‍ കടത്താന്‍ 2025 സപ്തംബര്‍ 2ന് കൂടിയ ബോര്‍ഡ് യോഗത്തില്‍ തീരുമാനം എടുത്തത്. ഇതില്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തും മെമ്പര്‍ അഡ്വ. എ. അജി കുമാറും ഒപ്പിട്ടിട്ടുണ്ട്.

ദേവസ്വം രേഖകള്‍ പ്രകാരം പാളി കടത്തലില്‍ തിരുവാഭരണ കമ്മിഷണര്‍ക്ക് മുഖ്യ പങ്കുണ്ടെന്ന് വ്യക്തമാണ്. ആറ് ഭാഗങ്ങള്‍ വീതം അടങ്ങിയ ദ്വാരപാലക ശില്‍പപാളികള്‍, പീഠം, താങ്ങുപീഠം എന്നിവ പൊട്ടി നിക്കല്‍ തെളിഞ്ഞതായും നിറംമങ്ങിയതായും റിപ്പോര്‍ട്ട് ചെയ്തത് തിരുവാഭരണ കമ്മിഷണറാണ്. 2019ല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സുമായുള്ള കരാര്‍ പ്രകാരം സ്വര്‍ണം പൂശലിന് 40 വര്‍ഷ ഗ്യാരന്റിയാണ് ഉള്ളത്.

പാളികള്‍ക്ക് പൊട്ടല്‍ സംഭവിച്ചാല്‍ ഗ്യാരന്റി നഷ്ടമാകുമെന്ന് വ്യവസ്ഥയുണ്ട്. അതിനാല്‍ ഗ്യാരന്റി ഒഴിവാക്കി കമ്പനിയെ രക്ഷിക്കാന്‍ തട്ടിക്കൂട്ടിയ കഥയാണ് പാളികളിലെ പൊട്ടലെന്ന് എസ്‌ഐടി സംശയിക്കുന്നു.

Tags: Sabarimala gold loot caseദ്വാരപാലക പാളികള്‍ കൊള്ളThiruabharanam Commissionerps prasanthA Ajikumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.