കണ്ണൂർ: പയ്യന്നൂർ കണ്ടങ്കാളിയിൽ മുൻ സി.പി.എം നേതാവും എം.എൽ.എ വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയുമായ ടി. പുരുഷോത്തമന്റെ ചെമ്മീൻ വളർത്തൽ കേന്ദ്രത്തിലെ ഷെഡിന് തീയിട്ടു. ചെമ്മീൻ കൃഷിക്കായി ഉപയോഗിക്കുന്ന സാമഗ്രികളും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡാണ് കത്തിനശിച്ചത്.ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് അക്രമികൾ കൃഷിസ്ഥലത്തെത്തി തീയിട്ടത്.
വ്യാഴാഴ്ച രാവിലെ ചെമ്മീനുകൾക്ക് തീറ്റ നൽകാനായി സ്ഥലത്തെത്തിയപ്പോഴാണ് ഷെഡ് പൂർണ്ണമായും കത്തിയമർന്ന നിലയിൽ കണ്ടെത്തിയത്. തനിക്ക് നേരെയുണ്ടായ ഈ ആക്രമണത്തിന് പിന്നിൽ ടി.ഐ. മധുസൂദനന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പുരുഷോത്തമൻ ആരോപിച്ചു.















