ന്യൂദല്‍ഹി: സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം. വലിയ തള്ളുകള്‍ പ്രസ്താവനയില്‍ ഉണ്ടാകുമെങ്കിലും യാഥാര്‍ത്ഥ്യത്തോട് അടുക്കുമെങ്കില്‍ പറഞ്ഞ വാക്കുകളെല്ലാം ഗ്യാസായിരിക്കും. അതുപോലെയാണ് ഇപ്പോള്‍ സൊഹ്റാന്‍ മംദാനിയുടെ കാര്യം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ന്യൂയോര്‍ക്കില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് ന്യൂയോര്‍ക്കിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകളില്‍ കണ്ണുവെച്ച് പറഞ്ഞതാണ്. പക്ഷെ ഇപ്പോള്‍ നെതന്യാഹും ന്യൂയോര്‍ക്കിലേക്ക് വരുന്നതോടെ ഉരുണ്ടുകളിക്കുകയാണ് സൊഹ്റാന്‍ മംദാനി.
അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കാന്‍ തന്റെ ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്നാണ് ഇപ്പോള്‍ സൊഹ്റാന്‍ മംദാനിയുടെ വാദം. നെതന്യാഹു ന്യൂയോര്‍ക്കില്‍ എത്തുമ്പോള്‍ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ എന്ന് ഡൊണാള്‍ഡ് ട്രംപ് വെല്ലുവിളിച്ചിരുന്നു. .
എക്സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് മേയര്‍ സൊഹ്റാന്‍ മംദാനി തന്റെ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനികള്‍ക്കെതിരെ ക്രൂരമായ വംശഹത്യ നടത്തിയതിന്റെ ‘ശില്‍പി’ എന്നാണ് നെതന്യാഹുവിനെ മംദാനി വീഡിയോയില്‍ വിശേഷിപ്പിച്ചത്. ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കിലെത്തിയാല്‍ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നടപ്പിലാക്കാന്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് സാധിക്കുമോ എന്ന് നിലവിലെ നിയമങ്ങളുടെ വെളിച്ചത്തില്‍ ഭരണകൂടം പരിശോധിച്ചിരുന്നുവെന്ന് മംദാനി പറഞ്ഞു.
‘സാധ്യമായ എല്ലാ നിയമവശങ്ങളും ഞങ്ങളുടെ സംഘം അവലോകനം ചെയ്തിരുന്നു. എന്നാല്‍, ഇത്തരമൊരു വിദേശ നേതാവിനെ അറസ്റ്റ് ചെയ്യാനുള്ള അധികാരം യു.എസ് ഫെഡറല്‍ ഗവണ്‍മെന്റില്‍ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത് എന്നാണ് വ്യക്തമായത്. – സൊഹ്റാന്‍ മംദാനി പറഞ്ഞു.
















