തിരുവനന്തപുരം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റുകളിലെ അപര്യാപ്തത പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു ഉത്തരവ്. പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകള്‍ നല്‍കുമെന്ന ഉറപ്പാണ് ഇത് വഴി സര്‍ക്കാര്‍ പാലിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യസമന്ത്രി എന്‍ ഷംസുദ്ദീന്റെ ഓഫീസ് അറിയിച്ചു.
മലപ്പുറം (60), പാലക്കാട് (30),കോഴിക്കോട് (20), കാസര്‍ഗോഡ് (10 ) എന്നിങ്ങനെയാണ് താത്കാലിക അധിക ബാച്ചുകള്‍.ഒരു ബാച്ചില്‍ 60 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും.
ഇത് പ്രകാരം ഈ ജില്ലകളില്‍ അധികമായി 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.യു ഡി എഫ് പ്രകടന പത്രികയില്‍ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകള്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു.
















