India

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

വീഡിയോ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : നിരോധനം ലംഘിച്ച് പാറ്റാപാർട്ടി നടത്തിയ സമരത്തിൽ പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി . പ്രതിഷേധത്തിനിടെ, അവർ പാർലമെന്റ് കെട്ടിടത്തിലേക്ക് കടക്കാൻ ശ്രമിക്കുക മാത്രമല്ല, ബാരിക്കേഡുകൾ തകർക്കാനും പോലീസുമായി ഏറ്റുമുട്ടാനും ശ്രമിച്ചു. പാർലമെന്റ് സമുച്ചയത്തിലേക്ക് കടക്കാനുള്ള നീക്കം പ്രതിഷേധക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു. . കേന്ദ്രത്തിലെ മോദി സർക്കാരിനെ താഴെയിറക്കാനുള്ള ആഹ്വാനമുണ്ടായി.

പ്രകടനത്തിനിടെ, ആസാദി ടീമുകൾ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ പ്രതിഷേധക്കാർ പോലീസ് സേനയ്‌ക്ക് നേരെ കല്ലെറിയുന്നത് വ്യക്തമായി കാണാം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സമരക്കാർ കൂട്ടത്തോടെ ആക്രമിച്ചതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.

ലാത്തി ചാർജിനിടെ ഒരു യുവാവ് പോലീസിന് മുന്നിൽ നിന്നു. “എന്നെ അടിക്കൂ, കൊല്ലൂ, “ എന്നൊക്കെ വെല്ലുവിളിക്കുന്നുണ്ടായിരുന്നു. അല്പനേരം നോക്കി നിന്ന റാപ്പിഡ് ആക്ഷൻ ഫോഴ്സ് പാറ്റയ്‌ക്ക് കണക്കിന് കൊടുക്കുകയും ചെയ്തു.

https://x.com/brijshyam8/status/2079069491263357287/video/1

Recent Posts