
കോഴിക്കോട്:പ്രിയദര്‍ശിനി ബസില്‍ മോഷണം.കോഴിക്കോട്- തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദര്‍ശിനി ബസിലാണ് സംഭവം.
അതിഥി തൊഴിലാളിയുടെ പതിനയ്യായിരം രൂപ മോഷണം പോയെന്നാണ് പരാതി. ബസില്‍ വലിയ തിരക്കാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പുറപ്പെട്ട ബസ് കുന്ദമംഗലം എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് ബസ് കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ബസില്‍ ഉള്ളവരെ ഇറക്കി പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ബസ് യാത്ര പുനരാരംഭിച്ചു.