ചെന്നൈ: വിജയ് നായകനായ ജന നായകന്‍ 23 ന് റിലീസ് ചെയ്യാനിരിക്കെ, ആദ്യ ദിനങ്ങളിലെ മുന്‍കൂര്‍ ബുക്കിംഗില്‍ വന്‍ ആവേശം. തമിഴ്നാട് മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് വിജയ് യുടെ അവസാന ചിത്രമാണ് ജന നായകന്‍. മലയാളിയായ മമിത ബൈജു നായികയാവുന്ന ഈ ചിത്രത്തിന് കേരളത്തിലടക്കം വലിയ സ്വീകാര്യതയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചെന്നൈയിലെ കമല സിനിമാസ് അവരുടെ തിയേറ്ററില്‍ മാത്രം മിനിറ്റുകള്‍ക്കുള്ളില്‍ സിനിമയുടെ 10,000 ടിക്കറ്റുകള്‍ വിറ്റഴിച്ചതായി പ്രഖ്യാപിച്ചു. ‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു’ വെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ദല്‍ഹി, കേരളം എന്നിവിടങ്ങളില്‍ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. മിക്ക സ്ഥലങ്ങളിലും ചിത്രത്തിന്റെ തമിഴ് പതിപ്പിന് ടിക്കറ്റുകള്‍ക്ക് 100 നും 800 നും ഇടയിലാണ് നിരക്ക് .ബെംഗളൂരു നെക്‌സസ് ശാന്തിനികേതനില്‍ റീക്ലൈനര്‍ സീറ്റുകളുടെ നിരക്ക് 2500 രൂപയാണെന്ന് ഒരു പത്രം റിപ്പോര്‍ട്ടുചെയ്തു.
















