തൊടുപുഴ: ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി. രാസലഹരിയും ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റു ചെയ്യപ്പെട്ട് റിമാന്‍ഡിലായി ജയിലിലെത്തിച്ച കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സജിത്ത് സുനിലാണ് (23) ഫിനോയില്‍ കഴിച്ചത്. മുട്ടം ജില്ലാ ജയിലിലാണ് സംഭവം. ഇയാളെ ഉടനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 5 എല്‍.എസ്.ഡി സ്റ്റാമ്പുകളും 1.93 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി മണക്കാട് നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.
















