രൂപകല്‍പ്പന: ലോകത്തെ കൈകളിലേന്തിയ രണ്ട് മനുഷ്യരൂപങ്ങളാണ് ട്രോഫിയിലുള്ളത്. ആഗോള ഫുട്‌ബോളിന്റെ ജനപ്രീതിയെയും വിജയത്തെയും ഇത് പ്രതീകവല്‍ക്കരിക്കുന്നു.
നിര്‍മ്മാണം: 18 കാരറ്റ് സ്വര്‍ണ്ണത്തിലാണ് ഈ ട്രോഫി നിര്‍മ്മിച്ചിരിക്കുന്നത്.
അളവും ഭാരവും: ഏകദേശം 36.8 സെന്റീമീറ്റര്‍ (ഏകദേശം 14.5 ഇഞ്ച്) ഉയരവും, 6.142 കിലോഗ്രാം ഭാരവുമുണ്ട്. ഇതില്‍ 5.092 കിലോഗ്രാമും തനി സ്വര്‍ണമാണ്.
അടിഭാഗം: ട്രോഫിയുടെ ചുവടുഭാഗത്ത് ‘മാലക്കൈറ്റ്’ എന്ന പച്ച നിറത്തിലുള്ള അര്‍ധ വിലപിടിപ്പുള്ള ധാതുവിന്റെ രണ്ട് പാളികള്‍ പതിപ്പിച്ചിട്ടുണ്ട്. ഈ ഭാഗത്താണ് ലോകകപ്പ് വിജയിക്കുന്ന രാജ്യങ്ങളുടെ പേരും വര്‍ഷവും കൊത്തിവെക്കുന്നത്. നിലവിലുള്ള ഡിസ്‌ക് ഫിഫ മ്യൂസിയത്തിലേക്ക് മാറ്റി പുതിയ ഡിസ്‌ക് ചേര്ത്തിട്ടുണ്ട്.
ചരിത്രം: 1970-ല്‍ ബ്രസീല്‍ മൂന്നാം തവണ ലോകകപ്പ് നേടിയപ്പോള്‍ പഴയ ‘ജൂള്‍സ് റിമെറ്റ്’ ട്രോഫി അവര്‍ക്ക് സ്വന്തമായി നല്‍കി. ഇതിനെത്തുടര്‍ന്ന് 1974-ലാണ് ഇറ്റാലിയന്‍ ശില്‍പി സില്‍വിയോ ഗസാനിഗ രൂപകല്‍പ്പന ചെയ്ത ഈ പുതിയ ട്രോഫി നിലവില്‍ വന്നത്. 1974-ലെ ലോകകപ്പില്‍ പശ്ചിമ ജര്‍മ്മനിയ്‌ക്കാണ് ഈ ട്രോഫി ആദ്യമായി ലഭിച്ചത്.
യഥാര്‍ഥ ട്രോഫി: വിജയിക്കുന്ന ടീമുകള്‍ക്ക് യഥാര്‍ത്ഥ ട്രോഫി സ്വന്തമായി നല്‍കില്ല. അത് സൂറിച്ചിലെ ഫിഫ മ്യൂസിയത്തില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നു. വിജയികള്‍ക്ക് സ്വര്‍ണ്ണം പൂശിയ വെങ്കല നിര്‍മ്മിതമായ ഒരു പകര്‍പ്പാണ് സമ്മാനമായി നല്‍കുന്നത്.
















