Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

എ.എച്ച്. സനീഷ് by എ.എച്ച്. സനീഷ്
Jul 19, 2026, 06:15 am IST
in Kerala
സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

ഉദയനാപുരം (വൈക്കം): വൈക്കം വിജയലക്ഷ്മിയെന്ന മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരി ഭാരത സിനിമയിലെ തന്നെ മികച്ച ഗായികക്കുള്ള പുരസ്‌കാരം നേടിയത് കടുത്ത മത്സരത്തിനൊടുവില്‍. ബംഗാളി ഗായിക ശ്രേയ ഘോഷാല്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രമുഖ ഗായകരുടെ പാട്ടുകളുമായാണ് വിജയലക്ഷ്മി പാടിയ ‘അങ്ങു വാന കോണിലെ’ എന്ന് തുടങ്ങുന്ന എആര്‍എമ്മിലെ മനോഹരമായ ഗാനം മാറ്റുരച്ചത്. ഇക്കാര്യം ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍ ജയരാജ് തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

പുരസ്‌കാര പ്രഖ്യാപനം നടക്കുമ്പോള്‍ വിജയലക്ഷ്മി ഉദയനാപുരത്ത് ‘നാദബ്രഹ്‌മം’ എന്ന സ്വന്തം വീടിനടുത്തുള്ള കുടുംബക്ഷേത്രത്തില്‍ വിളക്ക് കൊളുത്തി മടങ്ങിവരികയായിരുന്നു. എറണാകുളത്ത് നിന്ന് ഫോണില്‍ ഒരാള്‍ വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് ദേശീയ പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്ത വിവരം അറിയുന്നത്. ‘വൈക്കത്തപ്പന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹമാണ് പുരസ്‌കാരം കിട്ടാന്‍ കാരണം. ഇത് എന്റെ ഈ കര്‍ക്കടക സന്ധ്യയെ കൂടുതല്‍ മനോഹരമാക്കുന്നു’ കാഴ്ചയില്ലെങ്കിലും അകക്കണ്ണാല്‍ സായന്തനത്തിന്റെ ചാരുത ആസ്വദിച്ച് വിജയലക്ഷ്മി ജന്മഭൂമിയോട് പറഞ്ഞു.

സംഗീതജ്ഞ, ഗായത്രിവീണാ വാദക എന്നീ നിലകളില്‍ കുട്ടിക്കാലം മുതലേ പ്രശസ്തയാണ് വിജയലക്ഷ്മി. ആദ്യമായി പിന്നണി പാടിയ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില് പാട്ടും മൂളി വന്നോ’… എന്ന ഗാനം സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ ഹിറ്റായിരുന്നു. 2013ല്‍ ഇറങ്ങിയ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഗാനമായിരുന്നു അത്. വിജയലക്ഷ്മിയും ജി. ശ്രീറാമും ചേര്‍ന്നാണ് ഈ മധുരഗാനം ആലപിച്ചത്.

വിജയലക്ഷ്മിക്ക് ജീവിതമെന്നാല്‍ സംഗീതം തന്നെ. മധുരമായ പാട്ടിന്റെ പാടാന്‍ മറന്ന പല്ലവി പോലെ, ഈശ്വരന്‍ ആ ജീവിതത്തില്‍ കാഴ്ച നല്‍കിയില്ല. പക്ഷേ, മനോഹരമായ ശബ്ദവും ഹൃദയത്തില്‍ സംഗീതവും കൊടുത്തു. സ്‌കൂള്‍തലം മുതല്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് ശാസ്ത്രീയ സംഗീതത്തില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചു, ഈ ചരിത്ര ബിരുദധാരിക്ക്. ഏക മകള്‍ക്ക് എല്ലാ പിന്തുണയും നല്‍കി അച്ഛന്‍ വി. മുരളിയും അമ്മ പി. വിമലയും ഒപ്പമുണ്ട്.

Tags: Vaikom VijayalakshmiNational award for best playback singer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)
Kerala

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.