Kerala

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു.എളമക്കര സ്വദേശിനി മറിയം പൈലി(71) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

മെഴുകുതിരിയില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഇവര്‍ ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. നിലവിളി കേട്ട് നാട്ടുകാരെത്തിയപ്പോള്‍ തീ ശരീരത്തില്‍ പടര്‍ന്നിരുന്നു. സാരമായി പൊള്ളലേറ്റ മറിയത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

വയോധികയ്‌ക്ക് 40 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തി.

 

Recent Posts